ചിത്രം 2024 ജനുവരി 25ന് തിയറ്ററിൽ എത്തും.
നായകൻ, മലയാളത്തിന്റെ മോഹൻലാൽ. സംവിധാനം, യുവ സംവിധാക നിരയിൽ ഏറ്റവും ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി. ഈ രണ്ടു ഘടകങ്ങളും ആയിരുന്നു 'മലൈക്കോട്ടൈ വാലിബൻ' എന്ന സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിച്ച യുഎസ്പി. ഒരു സൂപ്പർ താരവും മറ്റൊരു സൂപ്പർ സംവിധായകനും ഒത്തുചേർന്നാൽ ഹിറ്റിൽ കുറഞ്ഞതൊന്നും തന്നെ പ്രതീക്ഷിക്കേണ്ടി വരില്ല. അതുതന്നെയാണ് വാലിബന്റെ കാര്യത്തിലും. പ്രഖ്യാപനം മുതലുള്ള ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലൈക്കോട്ടൈ വാലിബന്റെ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഡിസംബറിൽ റിലീസ് ഉണ്ടാകുമെന്നും അതല്ല അടുത്ത വർഷം വിഷുവിന് റിലീസ് ചെയ്യുമെന്നും എല്ലാം ആയിരുന്നു അഭ്യൂഹങ്ങൾ. ഇന്നത് ആ ചർച്ചകൾക്ക് വിരാമമിട്ട് ഔദ്യോഗികമായി വാലിബന്റെ റിലീസ് തിയതി പുറത്തുവിട്ടു കഴിഞ്ഞു. ചിത്രം 2024 ജനുവരി 25ന് തിയറ്ററിൽ എത്തും. ഒപ്പം പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
ഈ അവസരത്തിൽ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തിയതി ബ്രില്യൻസ് കണ്ടുപിടിച്ചിരിക്കുയാണ് സോഷ്യൽ മീഡിയ. ജനുവരി 25 എന്നത് വ്യാഴ്ചയാണ്. പിന്നീടുള്ള മൂന്ന് ദിവസവും തുടരെ അവധി ദിവസങ്ങളാണ്. അതായത് ജനുവരി 26 റിപ്പബ്ലിക് ഡേ, ജനുവരി 27 ശനി, ജനുവരി 28 ഞായർ. ഈ മൂന്ന് അവധി ദിവസങ്ങളിലും വാലിബൻ കാണാൻ ആളുകൾ തിയറ്ററിൽ എത്തുമെന്ന് ഉറപ്പാണ്. കൂടാതെ നിലവിൽ വേറെ വലിയ റിലീസുകൾ പ്രഖ്യാപിച്ചിട്ടുമില്ല.

സിനിമയും മൗത്ത് പബ്ലിസിറ്റിയും പ്രേക്ഷക പ്രശംസയും ഒത്തുവന്നാൽ ചിലപ്പോൾ അടുത്ത ഇൻഡസ്ട്രി ഹിറ്റടിക്കാൻ വാലിബന് സാധിക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഈ ഒരു റിലീസ് തിയതി അറഞ്ഞു കൊണ്ടാണോ ഇട്ടതെന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.
ആത്മാര്‍ത്ഥ സുഹൃത്തുക്കളും പിണക്കത്തില്‍, ഭാഗ്യത്തിനൊപ്പം ഭാഗ്യക്കേടും; അനൂപിന് പറയാനുള്ളത്
