Asianet News MalayalamAsianet News Malayalam

‘ഇങ്ങനെ ഒരു കോരന്റെ മകനെയാണ് ഇന്ത്യ കാത്തിരിക്കുന്നത്’; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹരീഷ് പേരടി

വാക്സീൻ സ്വന്തമായി പണം മുടക്കി വാങ്ങണമെന്ന് സംസ്ഥാനങ്ങളോട്  കേന്ദ്രം നിർദ്ദേശിച്ചതിന് പിന്നാലെയാണ് എന്തു വന്നാലും കേരളത്തിൽ വാക്സീൻ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്.  

hareesh peradi facebook post about chief minister
Author
Kochi, First Published Apr 25, 2021, 11:50 AM IST

സംസ്ഥാനത്തെ ജനങ്ങൾക്ക് കൊവിഡ് വാക്സീൻ സൗജന്യമായി നൽകാനുള്ള നടപടിയിൽ  മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. മുഖ്യമന്ത്രി കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചുവെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. 

"വീണുപോകുമ്പോൾ കൈ പിടിക്കുന്നവനേയാണ് സുഹൃത്ത്,സഹോദരൻ,നേതാവ്,സഖാവ്,മനുഷ്യൻ എന്നൊക്കെ പറയുക...ഈ കെട്ട കാലത്ത് നിങ്ങൾ കേരളത്തിറ്റെ മാത്രം നേതാവല്ല...ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..ഇങ്ങിനെ ഒരു കോരന്‍റെ മകനെ തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്..".; ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. 

വീണുപോകുമ്പോൾ കൈ പിടിക്കുന്നവനേയാണ് സുഹൃത്ത്,സഹോദരൻ,നേതാവ്,സഖാവ്,മനുഷ്യൻ എന്നൊക്കെ പറയുക...ഈ കെട്ട കാലത്ത് നിങ്ങൾ...

Posted by Hareesh Peradi on Saturday, 24 April 2021

വാക്സീൻ സ്വന്തമായി പണം മുടക്കി വാങ്ങണമെന്ന് സംസ്ഥാനങ്ങളോട്  കേന്ദ്രം നിർദ്ദേശിച്ചതിന് പിന്നാലെയാണ് എന്തു വന്നാലും കേരളത്തിൽ വാക്സീൻ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്.  പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമാണ് നടന്നത്. സമീപകാലത്ത് കാര്യമായ സംഭാവനകൾ എത്താതെ ഉറങ്ങിക്കിടന്നിരുന്ന ദുരിതാശ്വസ നിധിയിലേക്കങ്ങനെ യാതൊരു ഔദ്യോഗിക അറിയിപ്പുമില്ലാതെ പണം ഒഴുകിത്തുടങ്ങുകയായിരുന്നു.

Follow Us:
Download App:
  • android
  • ios