ന്യൂയോര്‍ക്ക്: ഇന്‍റര്‍നാഷണല്‍ മൂവി ഡാറ്റബേസിന്‍റെ ടോപ്പ് റൈറ്റഡ് ഷോകളില്‍ ഇതുവരെ ഉള്ള ഏറ്റവും വലിയ റൈറ്റിംഗ് സ്വന്തമാക്കി എച്ച്ബിഒ മിനി സീരിസ് 'ചെര്‍ണോബില്‍'. 9.6/10 എന്നതാണ് അഞ്ച് എപ്പിസോഡുകള്‍ ഉള്ള ഷോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ പരമ്പരയുടെ അവസാന എപ്പിസോഡ് ജൂണ്‍ 7നാണ് പ്രക്ഷേപണം ചെയ്യാനിരിക്കുന്നത്.

കാഴ്ചക്കാരുടെ റൈറ്റിംഗ് അടിസ്ഥാനത്തിലാണ് ഈ സ്കോര്‍ ലഭിക്കുന്നത്. പ്ലാനറ്റ് എര്‍ത്ത് 2 ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇതിന് 9.5 ആണ് റേറ്റിംഗ്. ബാന്‍റ് ഓഫ് ബ്രദേഴ്സിന് 9.4 ആണ് റൈറ്റിംഗ്. ബ്രേക്കിംഗ് ബാഡ് അഞ്ചാം സ്ഥാനത്താണ് ഇതിന് 9.4 ഉണ്ട്. ഗെയിം ഓഫ് ത്രോണ്‍സിന് റൈറ്റിംഗ് 9.4 ആണ്. 

സോവിയറ്റ് യൂണിയനിലെ ഉക്രൈന്‍റെ ഭാഗമായിരുന്ന ചേര്‍ണോബില്‍ ആണവനിലയത്തിലെ പൊട്ടിത്തെറിയും, അത് ഒളിപ്പിച്ചുവയ്ക്കാന്‍ അന്നത്തെ സോവിയറ്റ് ഭരണകൂടം നടത്തിയ നീക്കങ്ങളും പറയുന്നതാണ് ചെര്‍ണോബില്‍ സീരിസ്. ഒപ്പം തന്നെ റേഡിയേഷന്‍റെ ഭീകരതയും ഈ ചെറു സീരിസ് പങ്കുവയ്ക്കുന്നു.