മികച്ച നടിക്കുള്ള ഓസ്‍കര്‍ അവാര്‍ഡ് നേടിയ താരമാണ് ഹെലെൻ ഹണ്ട്.

ഓസ്‍കര്‍ അവാര്‍ഡ് ജേതാവായ ഹെലെൻ ഹണ്ടിന്റെ കാര്‍ അപകടത്തില്‍ പെട്ടു. പ്രാഥമിക ചികിത്സയ്‍ക്ക് ശേഷം ഹെലെൻ ആശുപത്രി വിട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.

ഹെലെൻ ഹണ്ട് സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ലോസ് ഏഞ്ചല്‍സില്‍ മിഡ്- സിറ്റി പ്രദേശത്തായിരുന്നു അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹെലെനെ വൈദ്യപരിശോധനയ്‍ക്ക് ശേഷം വിട്ടയച്ചു. അതേസമയം ബോധപൂര്‍വ്വമുണ്ടാക്കിയ വാഹനാപകടമല്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആസ് ഗുഡ് ആസ് ഇറ്റ് ഗെറ്റ്സ് എന്ന സിനിമയിലെ അഭിനയത്തിന് ഓസ്‍കര്‍ നേടിയ താരമാണ് ഹെലെൻ ഹണ്ട്. വാട് വുമണ്‍ വാണ്ട്, കാസ്റ്റ് എവേ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.