നാല്‍പത് വര്‍ഷമായി ഹേമ മാലിനിയുടെ സെക്രട്ടറിയാണ് മാര്‍കണ്ഡ് മേഹ്‍ത.

സെക്രട്ടറിയുടെ മരണത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി നടിയും രാഷ്‍ട്രീയ പ്രവര്‍ത്തകയുമായ ഹേമമാലിനി. നാല്‍പതു വര്‍ഷത്തോളം ഹേമ മാലിനിയുടെ സെക്രട്ടറിയായിരുന്നു മാര്‍കണ്ഡ് മേഹ്‍ത. മേഹ്‍ത മരിച്ച വിവരം കഴിഞ്ഞ ദിവസമാണ് ഹേമ മാലിനി അറിയിച്ചത്. കുടുംബത്തിന്റെ ഭാഗമായിരുന്നു അദ്ദേഹമെന്ന് ഹേമ മാലിനി പറയുന്നു.

എന്റെ സെക്രട്ടറി, അർപ്പണബോധമുള്ള, കഠിനാധ്വാനിയായ, അശ്രാന്തമായ മേത്ത ജി. അദ്ദേഹം എന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു. ഞങ്ങൾക്ക് അദ്ദേഹത്തെ കൊവിഡ് കാരണം നഷ്‍ടമായി. അദ്ദേഹത്തിന് പകരക്കാരനില്ലെന്നും ഹേമ മാലിനി പറഞ്ഞു.

സെക്രട്ടറി മാര്‍കണ്ഡ് മേഹ്‍തയ്‍ക്കൊപ്പമുള്ള ഫോട്ടോയും ഹേമ മാലിനി ഷെയര്‍ ചെയ്‍തിട്ടുണ്ട്.

മധുര മണ്ഡലത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധിയുമാണ് ഹേമ മാലിനി.