ഏതാണ്ട് ഇരുന്നൂറോളം സിനിമകളിൽ ഞാൻ അഭിനയിച്ചു. അതിൽ ഭൂരിപക്ഷത്തിലും ലതാ ജീയും ആശാ ബോസ്ലയും ആണ് എനിക്കായി പാടിയത്.
ദില്ലി: ലതാ മങ്കേഷ്കറുടെ അസാന്നിധ്യം തനിക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്ന് നടിയും എംപിയുമായ ഹേമമാലിനി. ആശുപത്രിയിൽ പ്രവേശിപ്പിക്കും മുൻപ് അവരെ കാണാനായില്ല എന്നത് ദുഖം ഇരട്ടിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു. ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ പ്രശാന്ത് രഘുവംശവുമായി സംസാരിക്കുകയായിരുന്നു അവർ.
ഹേമമാലിനിയുടെ വാക്കുകൾ -
ലതാ ജീയുടെ മരണം വലിയ വേദന സൃഷ്ടിക്കുന്നതാണ്. സമാനതകളില്ലാത്ത ഗായികയായിരുന്നു അവർ. ഇന്ത്യയുടെ വാനമ്പാടി. സരസ്വതി ദേവിയുടെ അനുഗ്രഹിച്ച കലാകാരിയാണ് അവർ. വളരെ ചെറുപ്രായത്തിൽ കലാരംഗത്ത് സജീവമായ ലതാ ജീ എല്ലാ തരം ഗാനങ്ങളും അവർ പാടി. ലതാ ജീ പാടി മനോഹരമാക്കിയ പാട്ടുകളിൽ അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഏതാണ്ട് ഇരുന്നൂറോളം സിനിമകളിൽ ഞാൻ അഭിനയിച്ചു. അതിൽ ഭൂരിപക്ഷത്തിലും ലതാ ജീയും ആശാ ബോസ്ലയും ആണ് എനിക്കായി പാടിയത്.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ലതാജീ ഗാനരംഗത്ത് സജീവമല്ലാതിരുന്ന സമയത്തും വാട്സാപ്പിലൂടെ അവരും ഞാനും തമ്മിൽ സജീവമായ ബന്ധം തുടർന്നിരുന്നു. പലപ്പോഴും പരസ്പരം ചിത്രങ്ങൾ കൈമാറുമായിരുന്നു. എനിക്ക് ഒരുപാട് സാരികൾ അവർ സമ്മാനമായി നൽകി. എന്തിനാണിതെന്ന് ഞാൻ ചോദിക്കുമ്പോൾ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടായിരുന്നു എന്നായിരുന്നു അവരുടെ മറുപടി. അവർ ഇനി നമ്മുടെ കൂടെയില്ല എന്നത് ആലോചിക്കുമ്പോൾ സങ്കടം താങ്ങാൻ പറ്റുന്നില്ല. അവർക്ക് വയ്യ എന്നറിയാമായിരുന്നു അവസാനമായി ഒന്നു പോയി കാണാൻ സാധിച്ചില്ല....
