Asianet News MalayalamAsianet News Malayalam

'അന്വേഷിപ്പിൻ കണ്ടെത്തും' ടൊവിനോ ചിത്രത്തെ കുറിച്ച് നടി മഞ്ജു വാര്യര്‍ പറഞ്ഞത് ഇങ്ങനെ!

'മസ്റ്റ് വാച്ച്'; നടി മഞ്ജു വാര്യരുടേയും പ്രശംസ നേടി ടൊവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും'

Here s what actress Manju Warrier said about Tovino s film anveshippin kandethum ppp
Author
First Published Feb 12, 2024, 11:05 PM IST

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' വലിയ പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. അപ്രതീക്ഷിത വഴികളിലൂടെ മുന്നേറുന്ന കറകളഞ്ഞ സസ്പെൻസ് ത്രില്ലർ എന്നാണ് സിനിമയെകുറിച്ച് പല കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന പ്രേക്ഷക അഭിപ്രായങ്ങള്‍. ഇപ്പോഴിതാ സിനിമയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. 

'മസ്റ്റ് വാച്ച്' എന്നാണ് ഇൻസ്റ്റ സ്റ്റോറിയിൽ മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ സെൻസേഷണൽ ഹിറ്റ് എന്ന ക്യാപ്ഷനുമായുള്ള പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ഡാർവിനേയും ടൊവിനോയേയും നിർമ്മാതാവ് ഡോൾവിനേയും ക്യാമറ ചെയ്ത ഗൗതം ശങ്കറിനേയുമൊക്കെ പ്രത്യേകം അഭിനന്ദിച്ചിട്ടുമുണ്ട് താരം. ഇത്തരത്തിൽ സിനിമാ ഇൻഡസ്ട്രിയിൽ നിന്നുതന്നെ നിരവധി പേരുടെ മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുകയാണ്. 

സങ്കടം വരുമ്പോൾ കരയുകയും സന്തോഷം വരുമ്പോൾ ചിരിക്കുകയും ചെയ്യുന്ന സാധാരണക്കാരനായൊരു പോലീസുകാരനായി ടൊവിനോയുടെ അസാമാന്യ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ജിനു വി എബ്രാഹാമിന്‍റെ ഒട്ടേറെ ലെയറുകളുള്ള തിരക്കഥയ്ക്ക് ഡാർവിന്‍റെ കൈയ്യടക്കമുള്ള സംവിധാന മികവും സന്തോഷ് നാരായണൻ്റെ എൻഗേജ് ചെയ്യിക്കുന്ന പശ്ചാത്തല സംഗീതവും ഗൗതമിന്‍റെ മനോഹരമായ ഫ്രെയിമുകളും കൂടിയായപ്പോള്‍ മികവുറ്റൊരു സിനിമാനുഭവം തന്നെ പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ്.

നായകൻ ടൊവിനോ തോമസിന് പുറമെ ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രൻസ്, രമ്യാ സുവി (നൻപകൽ മയക്കം ഫെയിം) ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുമ്പോള്‍ പുതുമുഖങ്ങളാണ് നായികമാര്‍. തമിഴില്‍ ശ്രദ്ധയാകര്‍ഷിച്ച സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗൗതം ശങ്കറാണ്. മേക്കപ്പ് സജീ കാട്ടാക്കട നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെയാണ്.

ഞായറാഴ്‍ച ടൊവിനോ തോമസ് നേട്ടമുണ്ടാക്കിയോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്, അന്വേഷിപ്പിൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം കണ്ടെത്തും ആകര്‍ഷിക്കുന്നു

Latest Videos
Follow Us:
Download App:
  • android
  • ios