Asianet News MalayalamAsianet News Malayalam

ഞായറാഴ്‍ച ടൊവിനോ തോമസ് നേട്ടമുണ്ടാക്കിയോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്, അന്വേഷിപ്പിൻ കണ്ടെത്തും ആകര്‍ഷിക്കുന്നു

ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും ഞായാറാഴ്‍ച നേടിയത്?.

 

Tovino Thomas Anweshippin Kandethum collection report out hrk
Author
First Published Feb 12, 2024, 12:33 PM IST

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡാര്‍വിൻ കുര്യാക്കോസാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് ചിത്രം. വൻ മുന്നേറ്റമുണ്ടാക്കാനാകുന്നില്ലെങ്കിലും അത്ര മോശമല്ലാത്ത കളക്ഷൻ അന്വേഷിപ്പിൻ കണ്ടെത്തുമിന് നേടാനാകുന്നുണ്ട് എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍കിന്റെ ബോക്സ് ഓഫീസ് റിപ്പോര്ട്ട്.

റിലീസിന് ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷനായി അന്വേഷിപ്പിൻ കണ്ടെത്തും നേടിയത് ആകെ 1.2 കോടി രൂപ ആണ്. ശനിയാഴ്‍ച അന്വേഷിപ്പിൻ കണ്ടെത്തും 1.5 കോടി രൂപയും ആകെ നേടി. ഞായറാഴ്‍ച അന്വേഷിപ്പിൻ കണ്ടെത്തും 1.67 കോടി രൂപയും നേടി.  ഇന്നത്തെ ഏകദേശ കണക്കില്‍ 0.03 കോടി രൂപയുമാണ് എന്ന നിലയില്‍ അന്വേഷിപ്പിൻ കണ്ടെത്തും നാല് ദിവസത്തിനുള്ളില്‍ നേടുക 4.4 കോടി ആയിരിക്കും എന്നാണ് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിലുള്ള ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. തിരക്കഥ ജിനു വി എബ്രഹമാണ്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും താരങ്ങളും അണിനിരക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും വലിയ ഒരു ക്യാൻവാസിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

നായകൻ ടൊവിനോ തോമസിന് പുറമെ ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രൻസ്, രമ്യാ സുവി (നൻപകൽ മയക്കം ഫെയിം) ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുമ്പോള്‍ പുതുമുഖങ്ങളാണ് നായികമാര്‍. തമിഴില്‍ ശ്രദ്ധയാകര്‍ഷിച്ച സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗൗതം ശങ്കറാണ്. മേക്കപ്പ് സജീ കാട്ടാക്കട നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെയാണ്.

Read More: അവിശ്വസനീയം, റിലീസായി 30 ദിവസങ്ങള്‍ക്ക് ശേഷവും 300 സെന്ററുകളില്‍, നേടിയത് 300 കോടിയിലധികം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios