റാണ ദഗുബാട്ടിക്ക് ആശംസകളുമായി മിഹീക ബജാജ്.

കൊവിഡിനിടയിലും ആഘോഷത്തോടയായിരുന്നു നടൻ റാണ ദഗുബാട്ടിയയുടെയും മിഹീക ബജാജിന്റെയും വിവാഹം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിന് ആയിരുന്നു വിവാഹം. ചെറിയ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഇപോഴിതാ വിവാഹ വാര്‍ഷികത്തില്‍ മനോഹരമായ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മിഹീക.

View post on Instagram

ഇത് ഏറ്റവും സന്തോഷകരമായ വർഷമായിരുന്നു! ലോകം എത്രത്തോളമുണ്ടോ അതിലധികവും ഞാൻ നിന്നെ സ്‍നേഹിക്കുന്നു. നിങ്ങളായിരിക്കുന്നതിന് നന്ദി. എന്നും നമ്മള്‍ ഒന്നിച്ചുണ്ടാകുമെന്നുമാണ് മിഹീക എഴുതിയിരിക്കുന്നത്.

റാണ ദഗുബാട്ടിയുടെ ഒന്നിച്ചുള്ള ഫോട്ടോയും മിഹീക ഷെയര്‍ ചെയ്‍തിരിക്കുന്നു.

വിരാടപര്‍വം ആണ് റാണാ ദഗുബാട്ടി നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.