അടുത്തിടെ സിനിമ താരങ്ങള്‍ അടക്കമുള്ളവര്‍ മാലദ്വീപില്‍ അവധിക്കാല ആഘോഷത്തിലായിരുന്നു. രാകുല്‍ പ്രീത് സിംഗ് കുടുംബത്തോടൊപ്പമാണ് മാലദ്വീപില്‍ എത്തിയത്. രാകുല്‍ പ്രീത് സിംഗിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ രാകുല്‍ പ്രീത് സിംഗിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. രാകുല്‍ പ്രീത് സിംഗ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. അവധിക്കാല ആഘോഷത്തിന്റെ ഓര്‍മകള്‍ മറക്കാനാകുന്നില്ല എന്നാണ് രാകുല്‍ പ്രീത് സിംഗ് പറയുന്നത്.

മാലദ്വീപില്‍ നിന്ന് തിരിച്ചുവരുന്ന കാര്യം കുടുംബത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് രാകുല്‍ പ്രീത് സിംഗ് അറിയിച്ചത്. ജീവിതം ആരംഭിക്കുകയും സ്നേഹം ഒരിക്കലും അവസാനിക്കുകയും ചെയ്യുന്നിടത്ത് എന്നായിരുന്നു ക്യാപ്ഷൻ എഴുതിയത്. ഇപ്പോഴിതാ മാലദ്വീപിലെ ആഘോഷത്തില്‍ നിന്നുള്ള മറ്റൊരു ഫോട്ടോയാണ് പങ്കുവെച്ചത്. ആകാശം നീലയായിട്ടുള്ളയിടത്ത് എന്നെ തിരിച്ചുകൊണ്ടുപോകൂ സ്വയം കണ്ടെത്താം എന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. രാകുല്‍ പ്രീത് സിംഗ് ഇതിനു മുമ്പ് ഒട്ടേറെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരുന്നു. ആരാധകര്‍ പുതിയ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.

അടുത്തിടെ കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും ഹണിമൂണ്‍ ആഘോഷത്തിന് തെരഞ്ഞെടുത്തതും മാലദ്വീപായിരുന്നു.

മാലദ്വീപിലെ ഒട്ടേറെ ഫോട്ടോകള്‍ കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും പങ്കുവെച്ചിരുന്നു.