നയൻതാരയും കവിനും പ്രധാന വേഷങ്ങളിൽ എത്തിയ 'ഹായ്' എന്ന റൊമാന്റിക്-ഫാമിലി ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു.
നയൻതാര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഹായ്' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. റൊമാന്റിക്- ഫാമിലി വിഭാഗത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കവിൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തമിഴിലെ ശ്രദ്ധേയനായ ഗാന രചയിതാവ് വിഷ്ണു ഇടവനാണ്. നയൻതാരയുടെയും കവിന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷക പ്രതികരണം.
ജെൻ മാര്‍ട്ടിനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രാജേഷ് ശുക്ല ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഫിലോമിൻ രാജ് ആണ് എഡിറ്റര്‍. ബി ശേഖര്‍ കലാ സംവിധായകനാകുമ്പോള്‍ ദിനേഷ് കാശിയാണ് സ്റ്റണ്ട് കൊറിയോഗ്രാഫർ. അതേസമയം നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ഒരു കൗതുകമായി ചര്‍ച്ചയായിരുന്നു. ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്‍ടിക്കുകയായിരുന്നു. ഫോട്ടോയില്‍ കൗതുകം നിറച്ച കാരണവുതായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളില്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകും.
ടോക്സിക് എന്ന ചിത്രത്തിലും നയൻതാര പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. ചിത്രം രണ്ട് ദിവസങ്ങൾക്ക് മുൻപ് തിയേറ്ററിൽ എത്തിയിരുന്നു. യഷ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഗീതു മോഹൻദാസ് ആണ്. ഗംഗ എന്നാണ് നയൻതാരയുടെ കഥാപാത്രത്തിന്റെ പേര്. യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്.



