Asianet News MalayalamAsianet News Malayalam

'ഒറിജിനലാണ്, ആ റിപ്പോര്‍ട്ട് തീര്‍ത്തും വ്യാജം', പ്രതികരിച്ച് നാനി

ഹായ് നണ്ണാ എന്ന പുതിയ സിനിമ നാനിയുടേതായി പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്.

Hi Nanna is original film Nani reveals hrk
Author
First Published Oct 18, 2023, 9:03 AM IST

നാനി നായകനായി പ്രദര്‍ശനത്തിനെത്താനിരിക്കുന്ന പുതിയ ചിത്രമാണ് ഹായ് നണ്ണാ. തമിഴില്‍ അടുത്തിയെത്തി വൻ വിജയമായ ചിത്രം ഡാഡയുടെ റീമേക്കാണ് ഹായ് നണ്ണ എന്നും അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാനി. ഹായ് നണ്ണാ ഒരു ഒറിജിനല്‍ സിനിമ ആണെന്നും റീമേക്ക് അല്ലെന്നും പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും നാനി വ്യക്തമാക്കി.

അടുത്തിടെ നാനിയുടെ ഹായ് നാണ്ണായുടെ ടീസര്‍ പുറത്തുവിട്ടിരുന്നു. നാനിയുടെ ലിപ് ലോക്ക് രംഗവും ടീസര്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ ലിപ് ലോക്ക് രംഗത്തെ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകൻ നാനിയോട് ഒരു സംശയം ചോദിച്ചതും ചര്‍ച്ചയായിരുന്നു. തിരക്കഥയില്‍ അനിവാര്യമായിരുന്നോ അതോ നാനി സംവിധായകനോട് ആവശ്യപ്പെട്ട് ഉള്‍പ്പെടുത്തിയതാണോ ലിപ് ലോക്ക് എന്നായിരുന്നു ചോദ്യം.

ചോദ്യത്തോട് നാനി പ്രതികരിച്ചത് പക്വതയോടെയായിരുന്നു. അണ്ടേ സുന്ദരാനികി, ദസറ എന്നീ സിനിമകളില്‍ എനിക്ക് ലിപ് ലോക്കുണ്ടായിരുന്നില്ല എന്ന് നാനി വ്യക്തമാക്കി. തിരക്കഥ ആവശ്യപ്പെടുമ്പോഴാണ് അത് ചെയ്യുന്നത്. സംവിധായകന്റെ വിഷനാണ് അതില്‍ പ്രധാനമമെന്നും അതില്‍ തന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പിന് പ്രസക്തിയല്ല എന്നും മാധ്യമപ്രവര്‍ത്തകനോട് നാനി വ്യക്തമാക്കി. സിനിമയ്‍ക്കായി കിസ് ചെയ്‍ത ശേഷം താൻ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യയുമായി വഴക്കുണ്ടാകാറുണ്ടെന്നും നാനി വെളിപ്പെടുത്തി. എന്തായാലും നാനിയുടെ പക്വതയോടെയുള്ള മറുപടി താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹായ് നാണ്ണാ വിജയമായി മാറുന്ന ചിത്രമായിരിക്കും എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

ഷൊര്യുവാണ് ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മകള്‍ അച്ഛൻ ബന്ധം സംസാരിക്കുന്ന ചിത്രം ഡിസംബർ ഏഴിന് പ്രദര്‍ശനത്തിനെത്തും. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‍സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഹിന്ദിയിൽ 'ഹായ് പപ്പയെന്ന' പേരിലും ചിത്രം എത്തുമ്പോള്‍ ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Read More: മോഹൻലാല്‍ രണ്ടാമൻ, ഒന്നാമൻ ആ താരം, വിജയ് സര്‍വകാല റെക്കോര്‍ഡ് തിരുത്തുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios