Asianet News MalayalamAsianet News Malayalam

ഋഷി കപൂര്‍ വിളിക്കുമെന്ന് പറയുമ്പോള്‍ ഹൃദയമിടിപ്പ് കൂടും; പ്രചോദനമായത് എങ്ങനെയെന്ന് വ്യക്തമാക്കി ഹൃത്വിക് റോഷൻ

ഋഷി കപൂര്‍ തനിക്ക് ആരായിരുന്നുവെന്ന് വ്യക്തമാക്കി ഹൃത്വിക് റോഷന്റെ കുറിപ്പ്.

Hirthik Roshan tribute Rishi Kapoor
Author
Mumbai, First Published May 1, 2020, 7:26 PM IST

ഇന്ത്യൻ ചലച്ചിത്രലോകത്ത് തിളങ്ങിനിന്ന് പ്രണയനായകനായിരുന്നു ഋഷി കപൂര്‍. ഇതിഹാസ നായകൻ. ഋഷി കപൂറിന്റെ മരണവാര്‍ത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ ഋഷി കപൂര്‍ ആരായിരുന്നു തനിക്ക് എന്ന് വ്യക്തമാക്കി കുറിപ്പ് എഴുതി ഹൃത്വിക് റോഷൻ രംഗത്ത് എത്തിയിരിക്കുന്നു. ചിന്റു അങ്കിള്‍ എന്ന് വിളിക്കുന്ന ഋഷി കപൂര്‍ തന്റെ ജീവിതത്തില്‍ എങ്ങനെയൊക്കെയായിരുന്നു ഇടപെട്ടിരുന്നത് എന്ന് പറയുകയാണ് ഹൃത്വിക് റോഷൻ.

ഹൃത്വിക് റോഷന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

നിങ്ങളുടെ സ്‍നേഹത്തിന് വളരെയധികം അടുപ്പമുണ്ടായിരുന്നു. ഓരോ തവണ വിളിക്കുമ്പോഴും ഞാൻ ശ്രദ്ധയോട് കേട്ട് നില്‍ക്കുകയായിരുന്നു. നിങ്ങള്‍ എന്നോട് സംസാരിക്കുമ്പോള്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും ഇരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ചിന്റു അങ്കില്‍ നിന്റെ സിനിമ കണ്ടു, അവൻ നിന്നെ വിളിക്കുന്നുവെന്ന് അച്ഛൻ പറയുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടും. മുറിയില്‍ ചുറ്റിനടക്കും. സ്‍നേഹത്തിന്റെ കരുതലിന്റെയും മിണ്ടലുകള്‍ക്ക് എന്നെത്തന്നെ തയ്യാറാക്കും. എന്റെ ഏറ്റവും ദുര്‍ബലമായ നിമിഷങ്ങളില്‍ നിങ്ങള്‍ എനിക്ക് കരുത്ത് പകര്‍ന്നു. എന്റെ അഭിനയം ഋഷി കപൂര്‍ ഇഷ്‍ടപ്പെട്ടുവെന്ന് പറയുന്നത് എനിക്ക് അമ്പരപ്പായിരുന്നു. അത് എന്നെത്തന്നെ വിശ്വസിക്കാൻ പ്രേരിപ്പിച്ചു. ഫോണ്‍ എടുക്കാനും വിളിക്കാനും കേള്‍ക്കാനും തയ്യാറായതിന് നന്ദി. തെറ്റുകള്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയതിന് നന്ദി. സ്ഥിരമായ പ്രോത്സാഹനത്തിനും പിന്തുണയ്‍ക്കും നന്ദി ചിന്റു അങ്കിള്‍. നിങ്ങളെപ്പോലെ ഒരു നടനോ മനുഷ്യനോ ഉണ്ടാകില്ല. കഠിനാദ്ധ്വാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എന്റെ ചെവികളില്‍ അക്ഷരാര്‍ഥത്തില്‍ വിളിച്ചുപറഞ്ഞതിന് നന്ദി. വളരെ നിഷ്‍കളങ്കമായി സത്യസന്ധത പുലര്‍ത്തുന്നതിനാല്‍ നിങ്ങള്‍ പറഞ്ഞ ഓരോ വാക്കും എന്നെ വിശ്വസിക്കാൻ പ്രേരിപ്പിച്ചു. എനിക്കും ലോകത്തിനും താങ്കള്‍ പ്രചോദിപ്പിച്ചതും അടുത്തതുമായ എല്ലാവര്‍ക്കും താങ്കളെ മിസ് ചെയ്യും.

Follow Us:
Download App:
  • android
  • ios