ഉദയരാജ് എന്ന ബിജോയ് കണ്ണൂര്‍ ആദ്യമായി നായകനാകുന്ന മലയാള ചിത്രമാണ് ഇത്.

തമിഴിൽ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമായിരുന്നു 'റീൽ'. 'റീലി'ൽ നായകവേഷം അവതരിപ്പിച്ചത് മലയാളിയായ ബിജോയ് കണ്ണൂരായിരുന്നു. ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് 'റീലി'ൽ അഭിനയിച്ചത്. ചിത്രം ഹിറ്റായതോടെ ബിജോയ് തമിഴിൽ പോപ്പുലറായി. അദ്ദേഹം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് വള്ളിച്ചെരുപ്പിൽ അഭിനയിക്കുന്നത്. മുത്തച്ഛനും കൊച്ചു മകനുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

മാസ്റ്റർ ഫിൻ ബിജോയ് ആണ് കൊച്ചു മകനാകുന്നത്. ഏഷ്യാനെറ്റ് പ്ലസ്സിലൂടെ പ്രേക്ഷകർ സ്വീകരിച്ച ചിന്നുശ്രീ വൽസലനാണ് നായികയെ അവതരിപ്പിക്കുന്നത്. കുടുംബപശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി പൂർത്തിയായി.

ശ്രീഭാരതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീഭാരതിയുടേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ബാനർ - ശ്രീമുരുകാ മൂവി മേക്കേഴ്‍സ്. നിർമ്മാണം - സുരേഷ് സി എൻ.

ബിജോയ് കണ്ണൂർ (ഉദയരാജ് ), ചിന്നുശ്രീ വർസലൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർക്കു പുറമെ കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. എഡിറ്റിംഗ് - ശ്യാം സാംബശിവൻ. ഛായാഗ്രഹണം- റിജു ആർ അമ്പാടി. കഥ -ബിജോയ് കണ്ണൂർ, സംഭാഷണം - ദേവിക എൽ എസ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സജി അടൂർ , അസ്സോസിയേറ്റ് ഡയറക്ടർ - നന്ദൻ , പ്രൊഡക്ഷൻ മാനേജർ - എസ് ആർ ശിവരുദ്രൻ, ഗാനരചന - ഹരികൃഷ്‍ണൻ വണ്ടകത്തിൽ, സംഗീതം - ജോജോ കെൻ (ഗായികയും എം എൽ എയുമായ ദലീമയുടെ ഭർത്താവ്), ആലാപനം - ഇക്ബാൽ കണ്ണൂർ, ഫിൻ ബിജോയ്, ഫാത്തിമ, പിആർഒ അജയ് തുണ്ടത്തിൽ.

Read More: സിനിമയ്‍ക്കൊപ്പം ജയന്റെ മരണ വാര്‍ത്ത ചേര്‍ത്തു, വിശ്വസിക്കാതെ ആരാധകര്‍