രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ലോക സുന്ദരിപ്പട്ടം അണിഞ്ഞതിനു ശേഷം സിനിമയിലേക്ക് എത്തി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പ്രിയങ്ക ചോപ്രയുടെ ഹോളി ആഘോഷത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പമുള്ള ഫോട്ടോയാണ് പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഫോട്ടോയ്‍ക്ക് മനോഹരമായ അടിക്കുറിപ്പും പ്രിയങ്ക ചോപ്ര എഴുതിയിരിക്കുന്നു. ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പമുള്ള ജീവിതത്തിന്റെ ഭംഗിയെ കുറിച്ചാണ് പ്രിയങ്ക ചോപ്ര എഴുതിയിരിക്കുന്നത്. കുറച്ചു ദിവസങ്ങളായിഞങ്ങള്‍ നിറങ്ങളിലാണ് ജീവിക്കുന്നത്. നിക്കിന്റെ ആദ്യത്തെ ഹോളി ആഘോഷം ഞങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ളതാണ്. എല്ലാവര്‍ക്കും സന്തോഷവും സുരക്ഷിതവുമായ ഹോളി ആശംസകള്‍ എന്നും പ്രിയങ്ക ചോപ്ര എഴുതിയിരിക്കുന്നു. നിരവധി ആരാധകരാണ് പ്രിയങ്ക ചോപ്രയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.