പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഹോളിവുഡും. നടന്‍ ജോണ്‍ കുസാക്കാണ് പ്രതിഷേധത്തിന് പിന്തുണയറിയിച്ച് എത്തിയത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ തുടര്‍ച്ചയായി റീട്വീറ്റ് ചെയ്തും പിന്തുണയറിയിച്ചും സജീവമാണ് കുസാക്ക്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടന്ന പ്രതിഷേധത്തിന്‍റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

ബോളിവുഡില്‍ നിന്ന് അനുരാക് കശ്യപ് മുതല്‍ രാജ്‍കുമാര്‍ റാവുവരെയുള്ളവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ പൃത്വിരാജ്, പാര്‍വ്വതി തിരുവോത്ത്,  ഇന്ദ്രജിത്ത്, ടൊവിനൊ തോമസ്, കുഞ്ചാക്കോ ബോബന്‍, സംവിധായിക ഗീതുമോഹന്‍ദാസ് തുടങ്ങിയവരും പൗരത്വഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തുകയും വിദ്യാര്‍ത്ഥികളെ പിന്തുണക്കുകയും ചെയ്തു.