പ്രഖ്യാപനം മുതൽ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണ് ബാബു ആന്‍റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'പവര്‍ സ്റ്റാര്‍'. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു സര്‍പ്രൈസ് കാസ്റ്റിംഗിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അമേരിക്കൻ ബോക്സിങ് ഇതിഹാസമായ റോബർട് പർഹാമും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട് എന്നതാണ് അത്. നേരത്തെ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തിന്റെ ഭാ​ഗമായിരുന്നു. 

കിക്ക് ബോക്സിങിൽ അഞ്ചു തവണ ലോകചാമ്പ്യനും, നാല് തവണ സപോർട്-കരാട്ടെ ചാമ്പ്യനുമായ റോബർട്ട് പർഹാം അമേരിക്കയിലെ തിരക്കേറിയ നടനും സംവിധായകനും എഴുത്തുകാരനും നിർമ്മാതാവും കൂടിയാണ്. റോബർട് പർഹാം ജോയിൻ ചെയ്യുമ്പോൾ നല്ലൊരു ഇന്‍റർനാഷണൽ അപ്പീൽ തന്നെ പവർ സ്റ്റാറിന് നൽകുവാൻ സാധിക്കുമെന്നതിൽ സംശയമില്ല. എന്തായാലും താരത്തിന്റെ കടന്നുവരവ് ആരാധകരുടെ ഇടയിൽ ആകാംഷ വർധിപ്പിക്കുകയാണ്. 

ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയുമുള്ള ചിത്രത്തില്‍ ബാബു ആന്‍റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്. രതീഷ് ആനേടത്താണ് ചിത്രം നിർമിക്കുന്നത്

Hollywood actor and producer Robert Parham will be playing a key role in "Power Star"...

Posted by Babu Antony on Saturday, 7 November 2020