ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, കൽക്കി 2898 എഡിയുടെ നിർമ്മാതാക്കള്‍ ഈ ചിത്രത്തില്‍ സഹകരിക്കാൻ തന്നെ ആദ്യം സമീപിച്ചിരുന്നുവെന്ന് ഒലിവർ വെളിപ്പെടുത്തി.
മുംബൈ: കല്‍ക്കി 2898 എഡിയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന്‍റെ അണിയറക്കാര്‍ തങ്ങളുടെ കലാസൃഷ്ടികൾ കോപ്പിയടിച്ചെന്ന് ആരോപിച്ച് സുങ് ചോയി എന്ന ആര്‍ടിസ്റ്റ് രംഗത്ത് എത്തിയിരുന്നു. പിന്നാലെ ഹോളിവുഡ് കൺസെപ്റ്റ് ആർട്ടിസ്റ്റായ ഒലിവർ ബെക്കും ഇത്തരത്തില്‍ ഒരു ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, കൽക്കി 2898 എഡിയുടെ നിർമ്മാതാക്കള്‍ ഈ ചിത്രത്തില്‍ സഹകരിക്കാൻ തന്നെ ആദ്യം സമീപിച്ചിരുന്നുവെന്ന് ഒലിവർ വെളിപ്പെടുത്തി. എന്നാല്‍ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇത് ഉപേക്ഷിച്ചു. പിന്നാലെയാണ് ജൂൺ 10 ന് പുറത്തിറങ്ങിയ ട്രെയിലറിൽ തൻ്റെ ചില വര്‍ക്കുകളോട് സാമ്യമുള്ള ചിലത് കണ്ടതെന്ന് അദ്ദേഹം ആരോപിക്കുന്നു.
ഒലിവർ ബെക്ക് ട്രെയിലറിൽ നിന്നുള്ള ഫ്രെയിമുകളുമായി തന്‍റെ യഥാർത്ഥ ചിത്രം വച്ച് എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ കൊറിയന്‍ ആര്‍ടിസ്റ്റ് സുങ് ചോയ് ഇത്തരത്തില്‍ തന്‍റെ വര്‍ക്ക് ഉപയോഗിച്ചുവെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഈ എക്സ് പോസ്റ്റ് പിന്നീട് ഇദ്ദേഹം നീക്കം ചെയ്തു.
എന്നാല്‍ കൽക്കി 2898 എഡി നിര്‍മ്മാതാക്കള്‍ക്കെതിരായ ആരോപണത്തില്‍ ഒലിവര്‍ ഉറച്ചുനില്‍ക്കുകയാണ്. "കൽക്കി 2898 AD ട്രെയിലറിൽ തൻ്റെ സൃഷ്ടി മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് സംഗ് ചോയി എഴുതിയിരുന്നു, തുടർന്നാണ് ഞാൻ ട്രെയിലര്‍ കണ്ടത്. അത് എൻ്റെ ചില വര്‍ക്കുകളില്‍ നിന്നും ചിലത് എടുത്തതായി കണ്ടു" -ഒലിവര്‍ പറയുന്നു.
തുടര്‍ന്ന് അത് എന്താണെന്ന് ഒലിവര്‍ വിശദീകരിച്ചു, "നിങ്ങൾ ഒരു കലാകാരനല്ലെങ്കില്‍ ഒരു കോപ്പിയടി കണ്ടാല്‍ വിഷമം തോന്നില്ല.ചിലപ്പോള്‍ അത് നിങ്ങള്‍ക്ക് മനസിലാകില്ല, പക്ഷേ ഞാൻ ബന്ധപ്പെടുന്ന കലാകാരന്മാര്‍ക്കും കലാ സമൂഹത്തിനും ഇത് എന്‍റെ വര്‍ക്കില്‍ നിന്നും എടുത്തതാണെന്ന് വ്യക്തമാകും. അതേ പടി കോപ്പിയടിയല്ല. എന്നാല്‍ അതിന്‍റെ രൂപം അത് തന്നെയാണ്. ഇവര്‍ക്ക് ( കല്‍ക്കരി നിര്‍മ്മാതാക്കള്‍ക്ക്) എന്നെ അറിയാം. അവര്‍ എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് എന്‍റെ പോര്‍ട്ട്ഫോളിയോ നന്നായി അറിയാം. അതിനാല്‍ ഇത് യാദൃശ്ചികമല്ല".
നിർമ്മാതാക്കൾക്കെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിക്കുമോ എന്ന് ചോദിച്ചപ്പോൾ, ഒലിവർ തൻ്റെ സൃഷ്ടിയുടെ നേരിട്ടുള്ള പകർപ്പ് അല്ല ഉപയോഗിച്ചത് എന്നതിനാല്‍ അത് ബുദ്ധിമുട്ടാണ് എന്നാണ് പറഞ്ഞത്. "എൻ്റെ കലാസൃഷ്‌ടി നേരിട്ട് പകർത്താത്തതിനാൽ നിയമപരമായ നടപടി എനിക്ക് വെല്ലുവിളിയാണ്. നിയമനടപടിക്ക് സാധാരണയായി വളരെ വ്യക്തമായ കോപ്പിയടി ആവശ്യമാണ്, ഉദാഹരണത്തിന്, സുങ് ചോയിയുടെ കാര്യത്തിൽ, സൃഷ്ടി നേരിട്ട് കോപ്പി-പേസ്റ്റ് ചെയ്യപ്പെടുകയാണ് ഉണ്ടായത്" - ഒലിവര്‍ വിശദീകരിച്ചു.
കൽക്കി 2898 എഡിയിൽ പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ, ദിഷാ പടാനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഇത് ഒരു ഡിസ്റ്റോപ്പിയൻ കഥയാണ് ചിത്രം പറയുന്നത്. പോസ്റ്റ്-അപ്പോക്കലിപ്‌റ്റിക് യുഗവും ഹിന്ദു മിത്തോളജിയും ചേരുന്ന ചിത്രം നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂണ്‍ 27നാണ് ചിത്രം റിലീസാകുന്നത്.
കൽക്കി 2898 എഡി ഗംഭീരം അത്ഭുതം: റിലീസ് ട്രെയിലര്‍ പുറത്തുവിട്ടു
സംഗീതം സന്തോഷ് നാരായണന്‍; 'കല്‍ക്കി 2898 എഡി'യിലെ ഗാനം എത്തി
