എന്നാല്‍ ചലച്ചിത്ര ടെലിവിഷന്‍ രംഗം വലിയ പ്രതിസന്ധിയിലാണെന്നും അതിനാല്‍ ഇപ്പോള്‍ ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം പാലിക്കാന്‍ സാധിക്കില്ലെന്നാണ് സ്റ്റുഡിയോകളുടെ നിലപാട്. 

ഹോളിവുഡ്: തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവിധ സ്റ്റുഡിയോകളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഹോളിവുഡിലെ തിരക്കഥാകൃത്തുകള്‍ സമരത്തില്‍. സിനിമ, ടിവി തിരക്കഥകൃത്തുക്കളായ ആയിരക്കണക്കിന് പേരാണ് സമരം ആരംഭിച്ചത്. തൊഴില്‍ സമയം ക്രമീകരിക്കുക, ശമ്പള വര്‍ദ്ധനവ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഹോളിവുഡിലെ തിരക്കഥകൃത്തുകള്‍ ഉയര്‍ത്തുന്നത്.

എന്നാല്‍ ചലച്ചിത്ര ടെലിവിഷന്‍ രംഗം വലിയ പ്രതിസന്ധിയിലാണെന്നും അതിനാല്‍ ഇപ്പോള്‍ ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം പാലിക്കാന്‍ സാധിക്കില്ലെന്നാണ് സ്റ്റുഡിയോകളുടെ നിലപാട്. അതേ സമയം ഹോളിവുഡിലെ തിരക്കഥകൃത്തുകള്‍ക്ക് പിന്തുണയുമായി മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും സംഘടന രംഗത്ത് എത്തിയിട്ടുണ്ട്. 

അതേ സമയം ഇപ്പോഴത്തെ സമരം സിനിമ ടിവി പ്രൊഡക്ഷന്‍ രംഗത്ത് പ്രതിസന്ധിയുണ്ടാക്കും എന്നാണ് വിവരം. പലയിടത്തും ഷൂട്ടിംഗുകളും മുടങ്ങുമെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം പുതിയ സമരം വന്‍ ചിത്രങ്ങളുടെ അടക്കം റിലീസുകളെ സമരം ബാധിച്ചേക്കും എന്നാണ് വിവരം.

2017 ല്‍ സമാനമായി രീതിയില്‍ വലിയൊരു പണിമുടക്കിന് ഹോളിവുഡ് സാക്ഷ്യംവഹിച്ചിരുന്നു. അന്ന് 200 കോടിയാണ് എഴുത്തുകാരുടെ നൂറുദിവസം നീണ്ടുനിന്ന സമരത്തില്‍ നഷ്ടമായെന്നാണ് കണക്ക്. നേരത്ത നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ വന്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതോടെ ഹോളിവുഡിലെ എഴുത്തുകാരുടെ അവസരം വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്തുണ്ടായ പ്രതിസന്ധി എല്ലാം തകിടം മറിക്കുകയായിരുന്നു. 

ചിലവുകള്‍ വെട്ടികുറയ്ക്കുന്നതിന്‍റെ ഭാഗമായി പല സ്റ്റുഡിയോകളും ആദ്യം വെട്ടിക്കുറച്ച ശമ്പളം എഴുത്തുകാരുടെതാണ് എന്നാണ് അവരുടെ സംഘടനയും ആരോപണം. 

കൊളോസിയത്തിന് മുന്നില്‍ പരസ്യമായി ചുംബിച്ച് പ്രിയങ്ക ചോപ്രയും നിക്കും

കേരള സ്റ്റോറി വിവാദം: 'മതസൗഹാർദ്ദം തകർക്കുക ലക്ഷ്യം, സിനിമയുടെ ഭാവി കോടതി തീരുമാനിക്കട്ടെ': സീതാറാം യെച്ചൂരി