ഹിന്ദി സിനിമ ലോകത്തെ ഇതിഹാസമായ അമിതാഭ് ബച്ചന് രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ ആരാധകരുണ്ട്.  അമിതാഭ് ബച്ചന്റെ പ്രായമെത്രയായാലും ആരാധനയ്‍ക്ക് കുറവ് വരുന്നില്ല. സാമൂഹ്യമാധ്യമങ്ങളില്‍ അമിതാഭ് ബച്ചൻ ഷെയര്‍ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോള്‍ അമിതാഭ് ബച്ചൻ പതിവ് ചികിത്സയ്‍ക്കായി ആശുപത്രിയിലാണെന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചൻ ഉടൻതന്നെ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന പ്രാര്‍ഥനയുമായി ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

അമിതാഭ് ബച്ചനെ പതിവ് ചികിത്സയ്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഉടൻ തന്നെ അമിതാഭ് ബച്ചനെ ഡിസ്‍ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാരും പറയുന്നു. മൂന്ന് ദിവസം മുമ്പായിരുന്നു അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്തായാലും അമിതാഭ് ബച്ചന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുകയാണ് ആരാധകര്‍. ആശുപത്രിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന സമയത്തും കര്‍വ ചൌത് ആശംസകള്‍ നേര്‍ന്ന് അമിതാഭ് ബച്ചൻ ഫോട്ടോ പങ്കുവച്ചിരുന്നു. അമിതാഭ് ബച്ചന് ആയുരാരോഗ്യം നേര്‍ന്ന് രംഗത്ത് എത്തുകയാണ് ആരാധകര്‍.