രണ്ടാം സീസണില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന പലതും ട്രെയിലറില്‍ മിന്നി മറയുന്നുണ്ട്.

ന്യൂയോര്‍ക്ക്: 'ഗെയിം ഓഫ് ത്രോൺസ്' പ്രീക്വൽ സീരീസ് 'ഹൗസ് ഓഫ് ദി ഡ്രാഗൺ' സീസൺ 2 ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. 2024 സമ്മറില്‍ ആയിരിക്കും സീരിസ് എത്തുക എന്നാണ് വിവരം. ഏറെ യുദ്ധ രംഗങ്ങളും ഡ്രാഗണ്‍ രംഗങ്ങളും ഉള്‍പ്പെടുന്നതാണ് ട്രെയിലര്‍. 

"വിസറിസ് രാജാവിന്റെ മരണത്തെ തുടർന്നുള്ള മണിക്കൂറുകൾക്കുള്ളിൽ പിഴവുകൾ സംഭവിച്ചു" എന്ന് ഓട്ടോ ഹൈടവർ പറയുന്നതില്‍ നിന്നാണ് ട്രെയിലർ ആരംഭിക്കുന്നത്. സീസൺ 1 ന്റെ ഫൈനലില്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് പുതിയ സീസണ്‍ ആരംഭിക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. 

രണ്ടാം സീസണില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന പലതും ട്രെയിലറില്‍ മിന്നി മറയുന്നുണ്ട്. വലിയൊരു യുദ്ധത്തിന്‍റെ തുടക്കം എന്ന നിലയില്‍ കാണിച്ച ഒന്നാം സീസണില്‍ നിന്നും വ്യത്യസ്തമായി വലിയ തോതില്‍ യുദ്ധ രംഗങ്ങളും ഡ്രാഗണ്‍ ഫൈറ്റുകളും സീരിസില്‍ ഉണ്ടെന്നാണ് സൂചന. 

"ബന്ധുക്കൾ തമ്മിലുള്ള യുദ്ധം പോലെ ദൈവങ്ങള്‍ പോലും വെറുക്കുന്ന ഒരു യുദ്ധവുമില്ല, ഡ്രാഗണുകൾ തമ്മിലുള്ള യുദ്ധം പോലെ രക്തരൂക്ഷിതമായ യുദ്ധമില്ല" റെയ്നിസ് ഡാര്‍ഗേറിയന്‍ ഒരു രംഗത്ത് പറയുന്നത് വലിയ സൂചനയാണ് പുതിയ സീസണ്‍ സംബന്ധിച്ച് നല്‍കുന്നത്. 

 'ഹൗസ് ഓഫ് ദി ഡ്രാഗൺ' പുതിയ സീസണിൽ പുതിയ അഭിനേതാക്കളും രംഗത്ത് വരുന്നുണ്ട്. അവരിൽ ആഡം ഓഫ് ഹൾ ആയി ക്ലിന്റൺ ലിബർട്ടി, സെർ ആൽഫ്രഡ് ബ്രൂമായി ജാമി കെന്ന, ഹഗ് ആയി കീറൻ ബ്യൂ, ഉൾഫായി ടോം ബെന്നറ്റ്, ലോർഡ് ക്രെഗൻ സ്റ്റാർക്ക് ആയി ടോം ടെയ്‌ലർ, സെർ ആയി വിൻസെന്റ് റീഗൻ എന്നിവര്‍ എത്തുന്നു. 

Scroll to load tweet…

യൂട്യൂബിൽ കത്തി പടര്‍ന്ന് 'സലാര്‍': കെജിഎഫ് റെക്കോഡ് ഇപ്പോള്‍ തന്നെ പൊളിച്ചു.!

പേര് പോലെ തന്നെ, ലോകേഷ് അവതരിപ്പിക്കുന്ന 'ഫൈറ്റ് ക്ലബ്': അടിയോട് അടി ടീസര്‍