സാമൂഹ്യ മാധ്യമങ്ങളിലെ മോശം കമന്റുകള്‍ വിഷമിപ്പിക്കുന്നുവെന്ന് അനുരാഗ് കശ്യപിന്റെ മകള്‍.

സാമൂഹ്യമാധ്യമങ്ങളിലെ മോശം കമന്റുകള്‍ തന്നെ വേദനിപ്പിക്കാറുണ്ടെന്ന് സംവിധായകൻ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ്. സാമൂഹ്യമാധ്യമങ്ങളിലെ ട്രോളുകള്‍ തന്നെ വേദനിപ്പിക്കാറുണ്ട് എന്നും ആലിയ കശ്യപ് പറഞ്ഞു. സാമൂഹ്യമാധ്യമത്തില്‍ ദുരനുഭവം ഉണ്ടായിട്ടുണ്ട്. ചെറിയൊരു കാര്യം മതി തനിക്ക് വിഷമാകാൻ എന്നും ആലിയ കശ്യപ് പറയുന്നു. തനിക്ക് നേരെ റേപ് ഭീഷണി വരെ ഉണ്ടായിട്ടുണ്ട്. അത്തരം ആള്‍ക്കാരെ ബ്ലോക് ചെയ്യുകയാണ് എന്നും ആലിയ കശ്യപ് പറയുന്നു.

ഒരു ഫോട്ടോ താൻ പങ്കുവെച്ചിരുന്നു. അതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായി. ചെറിയ കാര്യം മതി തനിക്ക് വിഷിക്കാൻ. തുടര്‍ച്ചയായി കരയുകയായിരുന്നു താൻ. റേപ് ഭീഷണി വരെ ഉണ്ടായി. ഇതൊക്കെ ഒഴിവാക്കാൻ അവരെ ബ്ലോക് ചെയ്യുകയാണ് ചെയ്‍തത് എന്നും ആലിയകശ്യപ് പറയുന്നു.

ഇത്തരം വിമര്‍ശനങ്ങളും ഭീഷണിയും നടത്തുന്നവര്‍ തന്റെ ഫോണില്‍ ഒളിച്ചിരിക്കുകയാണ് എന്നും ആലിയ കശ്യപ് പറയുന്നു.

അനുരാഗ് കശ്യപിന്റെയും ആരതി ബജാജിന്റെയും മകളാണ് ആലിയ കശ്യപ്.