രണ്‍ബിര്‍ കപൂര്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതോടെയാണ് ബോക്സ് ഓഫീസിലെ ഏറ്റുമുട്ടിലിന് വഴിയൊരുങ്ങിയത്.

ഹൃത്വിക് റോഷൻ (Hrithik Roshan) നായകനാകുന്ന ചിത്രമാണ് 'ഫൈറ്റര്‍' (Fighter). ദീപിക പദുക്കോണ്‍ നായികയാകുന്ന ചിത്രം ഫൈറ്റര്‍ 2023 റിപ്പബ്ലിക് ദിനത്തില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചു. ഫൈറ്റര്‍ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ മറ്റൊരു ചിത്രം കൂടി അതേ ദിവസം റിലീസ് ചെയ്യുമെന്നതാണ് റിപ്പോര്‍ട്ട്.

ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഫൈറ്റര്‍. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും ഫൈറ്റര്‍. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രവും ഫൈററ്ററിന്റെ അതേ ദിവസം റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത.

വൈകോം 18 സ്റ്റുഡിയോസ്, മംമ്‍ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് ഫൈറ്റര്‍ നിര്‍മിക്കുന്നത്. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രം ലവ് രഞ്‍ജൻ ആണ് സംവിധാനം ചെയ്യുന്നത്. രണ്‍ബിര്‍ കപൂര്‍ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഹൃത്വിക് റോഷനും രണ്‍ബിര്‍ കപൂറും ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കാകും വിജയം എന്ന് കാത്തിരുന്ന് കാണണം.

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. വാര്‍ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദും ഹൃത്വിക് റോഷനും ഒന്നിക്കുകയാണ് ഫൈറ്റര്‍. വാര്‍ എന്ന ചിത്രം വൻ വിജയമായി മാറുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും വാര്‍ ആയിരുന്നു.