ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലെ നായകനാണ് ഹൃത്വിക് റോഷൻ. രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടൻ. ഹൃത്വിക് റോഷന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഹൃത്വിക് റോഷൻ ഹൃദയത്തിന്റെ ഫോട്ടോയുമായി രംഗത്ത് എത്തിയിരിക്കുന്നു.  മനുഷ്യരുടെ സ്‍നേഹത്തെ കുറിച്ച് പറയാനാണ് ഹൃത്വിക് റോഷൻ ഹൃദയത്തിന്റെ ഫോട്ടോയുമായി എത്തിയത്.

എന്റെ ഹൃദയത്തിന്റെ ആകൃതി.  നമ്മള്‍ എത്ര ദുർബലരാണ്. എല്ലായ്‌പ്പോഴും എല്ലാവരാലും സ്നേഹിക്കപ്പെടാൻ നമ്മള്‍ സ്വന്തം ജീവിതത്തിന്റെ പകുതിയിലധികം ചെലവഴിക്കേണ്ടി വരരുതെന്ന് ആഗ്രഹിക്കുന്നു. നാമെല്ലാവരും ഒരുപോലെയാണെന്ന് എളുപ്പത്തിൽ മറക്കും. സ്നേഹം കൊണ്ട് നിർമ്മിച്ചത്- ഹൃത്വിക് റോഷൻ എഴുതുന്നു.