ലോക്ക്ഡൗൺ സമയത്ത് കടൽ അഭിമുഖമായ വീട്ടിൽ നിന്ന് ഹൃതിക് സോഷ്യൽ മീഡിയയിൽ പതിവായി ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
ബോളിവുഡിലെ എക്കാലത്തെയും സ്റ്റൈലിഷ് സ്റ്റാറാണ് ഹൃതിക് റോഷൻ. തൻമയത്വത്തോടെയുള്ള അഭിനയവും ചടുലതയാർന്ന നൃത്തവും കൊണ്ട് ആരാധക മനസുകൾ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ 100 കോടി മുടക്കി ആഗ്രഹിച്ച സ്ഥലത്ത് വീട് സ്വന്തമാക്കിയിരിക്കുകയാണ് ഹൃതിക്.
മുംബൈയിലാണ് താരം സ്വപ്നം ഭവനം സ്വന്തമാക്കിയത്. കടലിന് അഭിമുഖമായി നിൽക്കുന്ന തരത്തിലാണ് വീട്. മുംബൈയിലെ ജുഹു - വെർസോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലാണ് അപ്പാർട്ട്മെന്റുകൾ. ഏകദേശം 97.5 കോടി രൂപയുടെ മൂല്യമാണ് ഇതിന് കണക്കാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ദേശീയ മാധ്യമമായ മുംബൈയ് മിററാണ് അതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിന് 38000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. 6500 ചതുരശ്ര അടി ടെറസുണ്ട്. ലോക്ക്ഡൗൺ സമയത്ത് കടൽ അഭിമുഖമായ വീട്ടിൽ നിന്ന് ഹൃതിക് സോഷ്യൽ മീഡിയയിൽ പതിവായി ചിത്രങ്ങൾ പങ്കുവച്ചിരുന്നു. മക്കള്‍ക്കും മുന്‍ ഭാര്യ സൂസന്നെ ഖാനിനൊപ്പവുമാണ് ഹൃത്വിക് ലോക്ഡൗണ്‍ കാലം ചെലവഴിച്ചത്.
