പ്രശസ്ത സിനിമാ നിർമ്മാതാവും സംവിധായകനുമായ ജെ ഓം പ്രകാശിൻ്റെ ഭാര്യയാണ് പത്മാ റാണി.

ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ്റെ(Hrithik Roshan) മുത്തശ്ശി പദ്മാ റാണി ഓം പ്രകാശ്(Padma Rani Omprakash) അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി പദ്മാ റാണി കിടപ്പിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പ്രശസ്ത സിനിമാ നിർമ്മാതാവും സംവിധായകനുമായ ജെ ഓം പ്രകാശിൻ്റെ ഭാര്യയാണ് പത്മാ റാണി. ഇവരുടെ മകൾ പിങ്കി റോഷനാണ് ഹൃത്വിക്കിന്റെ അമ്മ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹൃത്വിക് റോഷൻ്റെ കുടുംബത്തിന് ഒപ്പമായിരുന്നു പദ്മാ റാണി താമസിച്ചിരുന്നത്. 

View post on Instagram

 സായ് പല്ലവിക്കെതിരെ വിജയശാന്തി

സായ് പല്ലവിക്കെതിരെ നടി വിജയശാന്തി. കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്ന നടി സായ് പല്ലവിയുടെ പരാമർശം വിവാദമായതിന് പിന്നാലെയാണ് വിജയശാന്തിയും രം​ഗത്തെത്തിയത്. ഗോവധം നടത്തുന്നവരെ കൊല്ലുന്നതും കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് വിജയശാന്തി ട്വീറ്റ് ചെയ്യുന്നു. 

സായ് പല്ലവിയുടെ വാക്കുകൾ വിവാദപരമാണ്. കാശ്മീരി വംശഹത്യയും വിശുദ്ധ പശുക്കളെ കൊല്ലുന്നവരെ ശിക്ഷിക്കുന്നതും തമ്മിൽ താരതമ്യപ്പെടുത്താൻ സാധിക്കില്ല. ഒരു അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളൻ തന്റെ തെറ്റുകൾക്ക് ശിക്ഷിക്കപ്പെടുന്നതും ഒരേപോലെയാണോ എന്ന് വിജയശാന്തി ചോദിക്കുന്നു. അറിയാത്ത വിഷയങ്ങളിൽ നിന്ന് മാറിനിൽക്കണം എന്നും സായ് പല്ലവിയോട് വിജയശാന്തി പറയുന്നു.

Vaashi Review : വാശിയോടെ വാദിച്ച് ടൊവിനൊയും കീര്‍ത്തി സുരേഷും, 'വാശി' റിവ്യു

'വിരാട പര്‍വ്വം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമർശം. മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും സായ് പല്ലവി വ്യക്തമാക്കി. ഈ പ്രസ്താവനത സോഷ്യൽ മീഡിയയിൽ ച‍ർച്ചയ്ക്ക് വഴി വച്ചിരുന്നു. ചില‍ർ സായ് പല്ലവിയെ വിമർശിച്ച് രം​ഗത്തെത്തുകയും ചെയ്തു.