Asianet News MalayalamAsianet News Malayalam

ഇരിങ്ങാലക്കുടയിലെ ഓണാഘോഷത്തിൽ താരമായി നിവിൻ; ഒഴുകിയെത്തിയത് ജനസാഗരം

ഓണക്കാലത്ത് പ്രേക്ഷകർക്ക് മനോഹരമായ വിരുന്ന് സമ്മാനിച്ച നിവിൻ പോളി ചിത്രം രാമചന്ദ്രബോസ്സ് & കോ വിജയകരമായി പ്രദർശനം തുടരുകയാണ്

huge crowd gathered to see nivin pauly in onam celebration at irinjalakuda ramachandra boss and co nsn
Author
First Published Aug 31, 2023, 3:39 PM IST

ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ നടന്ന വിപുലമായ ഓണാഘോഷ ചടങ്ങിൽ താരമായത് നിവിൻ പോളി. മന്ത്രി ആർ ബിന്ദു, നടി മമിത ബൈജു, സംവിധായകൻ ഹനീഫ് അദേനി തുടങ്ങിയവരും പങ്കെടുത്ത ചടങ്ങിൽ നിവിൻ പോളിയെ കാണുവാൻ ആയിരങ്ങളാണ് തടിച്ചു കൂടിയത്. കൂടാതെ അദ്ദേഹത്തിന്‍റെ പുതിയ ചിത്രം ബോസ്സ് ആന്‍ഡ് കോയുടെ വിജയം ആഘോഷിക്കുവാൻ ഇരിങ്ങാലക്കുട ചെമ്പകശ്ശേരി തിയറ്ററിൽ എത്തിയ നിവിന് കുടുംബപ്രേക്ഷകർ അടക്കമുള്ളവർ വമ്പൻ സ്വീകരണമാണ് നൽകിയത്.

അതേസമയം ഈ ഓണക്കാലത്ത് പ്രേക്ഷകർക്ക് മനോഹരമായ വിരുന്ന് സമ്മാനിച്ച നിവിൻ പോളി ചിത്രം രാമചന്ദ്രബോസ്സ് & കോ വിജയകരമായി പ്രദർശനം തുടരുകയാണ്. നിവിൻ പോളി - ഹനീഫ് അദേനി കൂട്ടുകെട്ടിൽ എത്തിയ ചിത്രം ഉള്ള് നിറയ്ക്കുന്ന ചിരിയും അതോടൊപ്പം ത്രില്ലും സമ്മാനിക്കുകയാണ്. ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥ പറയുന്ന ചിത്രമാണിത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിച്ചിരിക്കുന്നത്.

huge crowd gathered to see nivin pauly in onam celebration at irinjalakuda ramachandra boss and co nsn

 

നിവിൻ പോളിക്കൊപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വിഷ്ണു തണ്ടാശ്ശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, എഡിറ്റിംഗ്  നിഷാദ് യൂസഫ്, മ്യൂസിക് മിഥുൻ മുകുന്ദൻ, ലിറിക്സ് സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ പ്രകാശൻ, നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ, മേക്കപ്പ് ലിബിൻ മോഹനൻ, കോസ്റ്റ്യൂം മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സമന്തക് പ്രദീപ്, കൊറിയോഗ്രഫർ ഷോബി പോൾരാജ്, ആക്ഷൻ ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖിൽ യശോധരൻ, വി എഫ് എക്സ് പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിൻ ബാബു, സ്റ്റിൽസ് അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഒ ശബരി.

ALSO READ : നായകനല്ല, സംവിധായകനായി അരങ്ങേറാന്‍ വിജയ്‍യുടെ മകന്‍! സര്‍പ്രൈസ് പ്രഖ്യാപനവുമായി ലൈക്ക പ്രൊഡക്ഷന്‍സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios