മുംബൈ മെട്രോ സൈറ്റില്‍ നിന്ന് കല്ല് താഴേയ്ക്ക് പതിക്കുകയായിരുന്നു.
മുംബൈ: പതിനൊന്നടി മുകളില്‍ നിന്നും ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് കല്ല് വീണു. വാഹനത്തിനുള്ളിലുണ്ടായിരുന്ന നടി രക്ഷപ്പെട്ടത് തലനാരിഴക്ക്. ഹിന്ദി സിനിമാ- സീരിയല്‍ താരം മൗനി റോയിയാണ് വാഹനത്തിന് ഉള്ളില്‍ ഉണ്ടായിരുന്നത്. മുംബൈയിലെ ജുഹു സിഗ്നലില്‍ വെച്ചാണ് സംഭവം. മുംബൈ മെട്രോ സൈറ്റില്‍ നിന്ന് കല്ല് താഴേയ്ക്ക് പതിക്കുകയായിരുന്നു. താരത്തിന്‍റെ കാറിന് മുകളിലേക്കാണ് കല്ല് വീണത്.
കാറിന്‍റെ മുകള്‍ ഭാഗം തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. കല്ല് വീണ് കാറിന്‍റെ മുകള്‍ ഭാഗം തകര്‍ന്നതിന്‍റെ ദൃശ്യങ്ങള്‍ താരം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നാഗിന്‍ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ മോനി റോയ് നിരവധി ബോളീവുഡ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
