Asianet News MalayalamAsianet News Malayalam

മരക്കാറിനു മുമ്പ് ‘ഹംഗാമ 2‘വുമായി പ്രിയദർശൻ; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ട് ഒന്നിക്കുന്ന മരക്കാർ ഓണം റിലീസായി ഓഗസ്റ്റ് 12ന് തിയറ്ററുകളിലെത്തും.

Hungama 2 to premiere on Disney+ Hotstar
Author
Mumbai, First Published Jun 30, 2021, 7:56 PM IST

ട്ട് വര്‍ഷത്തിനു ശേഷം പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ഹംഗാമ 2'. പരേഷ് റാവലും ശില്‍പ ഷെട്ടിയും മീസാന്‍ ജാഫ്രിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഥിതാരമായി അക്ഷയ് ഖന്നയും എത്തുന്നുണ്ട്. ഇപ്പോഴിതാ ഹംഗാമ 2 ജൂലൈ 23ന് ഡിസ്നി ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

30 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാര്‍ സിനിമയുടെ അവകാശം സ്വന്തമാക്കിയത്. 1984ല്‍ താന്‍ മലയാളത്തില്‍ ഒരുക്കിയ പൂച്ചക്കൊരു മൂക്കൂത്തിയാണ് ഹംഗാമ എന്ന പേരില്‍ പ്രിയദര്‍ശന്‍ 2003ല്‍ ഹിന്ദിയില്‍ പുന:സൃഷ്ടിച്ചത്. പരേഷ് റാവല്‍, ഷോമ ആനന്ദ്, അക്ഷയ് ഖന്ന, അഫ്‍താബ് ശിവ്‍ദസാനി, റിമി സെന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. "പഴയ ചിത്രത്തിന്‍റെ (ഹംഗാമ) വിഷയം തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഒക്കെയായിരുന്നു. അതുതന്നെയാണ് രണ്ടാം ഭാഗത്തിലും വിഷയം. പക്ഷേ കഥ വ്യത്യസ്തമാണ്", പ്രിയന്‍ പറഞ്ഞിരുന്നു. 

അതേസമയം, പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ട് ഒന്നിക്കുന്ന മരക്കാർ ഓണം റിലീസായി ഓഗസ്റ്റ് 12ന് തിയറ്ററുകളിലെത്തും. ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മരക്കാർ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios