കൊവിഡ് പടരുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന് എതിരെ നടൻ സൂര്യ നടത്തിയ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. ബഹുമാനപ്പെട്ട മദ്രാസ് ഹൈക്കോടതി പ്രകടിപ്പിച്ച ന്യായോബോധവും നീതിയും തന്നെ വിനയാന്വിതനാക്കുകയും പ്രചോദിപ്പിക്കുയും ചെയ്യുന്നുവെന്നായിരുന്നു സൂര്യയുടെ പ്രതികരണം.

ഇന്ത്യൻ ജുഡിഷ്യറിയുടെ  മഹത്വം എന്നെ വല്ലാതെ ആകർഷിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള ഒരേയൊരു പ്രതീക്ഷയായ ഞങ്ങളുടെ ജുഡിഷ്യറിയെ ഞാൻ എല്ലായ്‍പോഴും ബഹുമാനിക്കുന്നു. ബഹുമാനപ്പെട്ട മദ്രാസിലെ ഹൈക്കോടതി പ്രകടിപ്പിച്ച നീതിയും നീതിയും എന്നെ വിനയാന്വിതനാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് സൂര്യ പറഞ്ഞത്. കേസ് എടുക്കുന്നില്ലെന്ന് വ്യക്തമാക്കിയെങ്കിലും നടന്റെ പ്രസ്‍താവന അനാവശ്യ രീതിയിലെന്നാണ് എന്ന് കോടതി നിരീക്ഷിച്ചിരുന്നു. കൊവിഡ് സമയത്തും സേവനം നടത്തുന്ന കോടതിയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് കേസ് പരിഗണിച്ചത്.