ഐ ആം ഗെയിം എന്ന സിനിമയില്‍ ദുല്‍ഖറാണ് നായകനായെത്തുന്നത്.

പൂനെയിൽ നടന്ന മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി കേരളാ ടീം. 55 പ്ലസ് വിഭാഗത്തിൽ നടന്ന മത്സരത്തിലാണ് ടീം സ്വർണ്ണം സ്വന്തമാക്കിയത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന "ഐ ആം ഗെയിം" എന്ന ചിത്രത്തിന്റെ ടീം ആണ് ഇത്തവണ കേരളാ ടീമിനെ സ്പോൺസർ ചെയ്തത്, "ഐ ആം ഗെയിം" എന്നെഴുതിയ ജേഴ്സിയിൽ ആണ് കേരളാ ടീം മത്സരത്തിന് ഇറങ്ങിയത്. നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ തന്നെ ഒരു മികച്ച നേട്ടമാണ് ഇത്തവണ കേരളാ ടീം സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഒരുങ്ങുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക