Asianet News MalayalamAsianet News Malayalam

ആടുജീവിതത്തിലെ അര്‍ബാബ്, പുരസ്കാര നേട്ടത്തിനിടെ പ്രതികരണം, 'നിങ്ങളെന്നെ വെറുക്കുന്നതിൽ അയാം വെരി ഹാപ്പി'

നിങ്ങൾ എന്നെ വെറുക്കുന്നുണ്ടെങ്കിൽ  അതാണെന്റെ വിജയം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.  

I am very happy to have won 9 awards for aadujeevitham
Author
First Published Aug 16, 2024, 10:14 PM IST | Last Updated Aug 16, 2024, 10:14 PM IST

ദുബായ്: അവാർഡ് നേട്ടത്തിൽ പ്രതികരണവുമായി ആടുജീവിതത്തിലേ അർബാബ് ആയ ഒമാനി നടൻ ഡോ. താലിബ്‌ അൽ ബലൂഷി. ഞാൻ വളരെ സന്തോഷവാനാണ്, ആടുജീവിതത്തിന് 9 പുരസ്കാരങ്ങൾ നേടാൻ സാധിച്ചതിൽ അതീവ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

ഈ ചിത്രത്തിന്റെ ഭാഗമാകാൻ അവസരം നൽകിയതിന് ബ്ലസിയോടും എല്ലാ അണിയറ പ്രവര്‍ത്തകരോടും നന്ദി പറയുന്നു. 2023-24ൽ വന്ന ഇന്ത്യയിലെ തന്നെ വലിയൊരു സിനിമയാണ് ആടുജീവിതം. എന്റെ പ്രകടനം എല്ലാവര്‍ക്കും ഇഷ്ടമായെന്ന് കരുതുന്നു. ഞാൻ ചെയ്ത കഥാപാത്രത്തെ എല്ലാവരും വെറുക്കുന്നു എന്ന് എനിക്കറിയാം. ഞാൻ ആ പരീക്ഷ വിജയിച്ചു എന്നതാണ് അതിന്റെ അര്‍ത്ഥം. നിങ്ങൾ എന്നെ വെറുക്കുന്നുണ്ടെങ്കിൽ  അതാണെന്റെ വിജയം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.  

54മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടുകയായിരുന്നു ആടുജീവിതം സിനിമ. മികച്ച നടൻ, സംവിധായകൻ ഉൾപ്പടെയുള്ള എട്ട് പുരസ്കാരങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്. ബെന്യാമിന്റെ ജനപ്രിയ നോവലായ ആടുജീവിതത്തിന്റെ സിനിമാവിഷ്കാരം ആയിരുന്നു ആടുജീവിതം.  

ആടുജീവിതം നേടിയ അവാർഡുകൾ 

മികച്ച നടൻ- പൃഥ്വിരാജ്
മികച്ച സംവിധായകൻ- ബ്ലെസി
മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ ആർ ഗോകുല്‍
മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ് 
മികച്ച അവലംബിത തിരക്കഥ- ബ്ലെസി
മികച്ച ശബ്‍ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ 
മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി 
മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം

എല്ലാ സിനിമയ്ക്കും പിന്നില്‍ വലിയൊരു അധ്വാനമുണ്ടെന്നും ആടുജീവിതത്തിന്‍റെ കാര്യത്തില്‍ അത് വളരെ വലുതായിരുന്നു എന്നുമാണ് പുരസ്കാര നേട്ടത്തിൽ പൃഥ്വിരാജ് പ്രതികരിച്ചത്. ഒരു നടനെന്ന നിലയില്‍ നജീബ് വെല്ലുവിളി നിറ‍ഞ്ഞ വേഷം ആയിരുന്നു. എന്‍റെ കരിയറിലെ സുപ്രധാന കഥാപാത്രമാണ് ഇത്. ചിത്രത്തിന് പിന്നിലെ പരിശ്രമം വിജയിക്കുന്നത് വലിയ കാര്യമാണെന്നും പതിനാറ് വർഷത്തെ ബ്ലെസിയുടെ ലക്ഷ്യത്തിന് വേണ്ടി നിന്നതാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. 

പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ആടുജീവിതം. ബ്ലെസിയുടെ പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ 2024 മാര്‍ച്ച് 28നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. പ്രതീക്ഷിച്ചതിലും അത്ഭുതകരമായ ദൃശ്യവിരുന്നൊരുക്കിയ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി. പൃഥ്വിരാജിന്‍റെ ട്രാന്‍സ്ഫോമേഷനുകള്‍ക്ക് വന്‍ കയ്യടിയും പ്രശംസയുമാണ് ലഭിച്ചത്. ബോക്സ് ഓഫീസിലടക്കം മികച്ച കളക്ഷന്‍ നേടിയ ആടുജീവിതം 155.95 കോടിയാണ് ആഗോളതലത്തില്‍ നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

'ആടുജീവിത'ത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ദൃശ്യം ഏത്? അവാര്‍ഡ് നേട്ടത്തിന് ശേഷം ഛായാഗ്രാഹകന്‍ പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios