പ്രസൂണ്‍ ജോഷി, സമീര്‍, അഭേന്ദ്രകുമാര്‍ ഉപാധ്യായ്, സര്‍ദരാ, പരി ജി, ലവ്‌രാജ് എന്നിവരുടെ പേരുകള്‍ക്കൊപ്പമാണ് 'വരികള്‍' എന്ന ഗണത്തില്‍ ജാവേദ് അക്തറിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

എഴുതാത്ത വരികള്‍ക്ക് സിനിമയുടെ പോസ്റ്ററില്‍ തന്റെ പേരുപയോഗിച്ചെന്ന് പ്രശസ്ത ഹിന്ദി ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. പ്രധാനമന്ത്രി നരേന്ദമോദിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്രമോദി' എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് താനറിയാതെ തന്റെ പേരുള്‍പ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ജാവേദ് അക്തര്‍ രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പേരുള്‍പ്പെട്ട പോസ്റ്ററടക്കം ഷെയര്‍ ചെയ്താണ് അക്തര്‍ ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

'ഈ ചിത്രത്തിന്റെ പോസ്റ്ററില്‍ എന്റെ പേര് കണ്ട് ഞാന്‍ ഞെട്ടി. ഈ സിനിമയ്ക്കുവേണ്ടി പാട്ടുകളൊന്നും ഞാന്‍ എഴുതിയിട്ടില്ല', ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു. പ്രസൂണ്‍ ജോഷി, സമീര്‍, അഭേന്ദ്രകുമാര്‍ ഉപാധ്യായ്, സര്‍ദരാ, പരി ജി, ലവ്‌രാജ് എന്നിവരുടെ പേരുകള്‍ക്കൊപ്പമാണ് 'വരികള്‍' എന്ന ഗണത്തില്‍ ജാവേദ് അക്തറിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച ഗാനരചനയ്ക്ക് പലതവണ ദേശീയ പുരസ്‌കാരം ലഭിച്ചയാളാണ് ബോളിവുഡില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ജാവേദ് അക്തര്‍. 

Scroll to load tweet…

അതേസമയം ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന 'പിഎം നരേന്ദ്ര മോദി'യില്‍ ടൈറ്റില്‍ റോളിലെത്തുന്നത് വിവേക് ഒബ്‌റോയ് ആണ്. അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയും. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം രാജ്യമൊട്ടാകെ ഏപ്രില്‍ 12ന് തീയേറ്ററുകളിലെത്തും.