ഹിന്ദിയിലെ ഇതിഹാസ നടൻ അമിതാഭ് ബച്ചന് കൊവിഡ് പൊസിറ്റീവ്. ആശുപത്രിയിലേക്ക് മാറിയെന്ന് അമിതാഭ് ബച്ചൻ തന്നെ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു.

ആശുപത്രിക്കാര്‍ അധികൃതകരെ അറിയിക്കും. കുടുംബവും സ്റ്റാഫും ടെസ്റ്റിന് വിധേയരായിട്ടുണ്ട്. പരിശോധന ഫലം കാത്തിരിക്കുകയാണ്. താനുമായി 10 ദിവസത്തിനുള്ളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റിന് വിധേയരാകണമെന്നും അമിതാഭ് ബച്ചൻ അഭ്യര്‍ഥിച്ചു.