'റോഷാക്കി'ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ നോബഡി'യിൽ പൃഥ്വിരാജും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തുന്നു. സമീർ അബ്ദുൾ രചിക്കുന്ന ഈ സോഷ്യോ-പൊളിറ്റിക്കൽ ഡാർക്ക് ഹ്യൂമർ ചിത്രത്തിൽ വിനയ് ഫോർട്ട്, ലുക്മാൻ, ഗണപതി എന്നിവരുമുണ്ട്.

മമ്മൂട്ടി നായകനായെത്തിയ 'റോഷാക്ക്' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐ നോബഡി' പൃഥ്വിരാജ് നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്ന് നിന്റെ മൊയ്‌ദീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ, നോബഡി. ചിത്രത്തിന്റെ ടീസർ മെയ് 1 ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പൃഥിയുടെ കരിയറിലെ വലിയ പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്ന് കൂടിയാണ് ഐ നോബഡി.

വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയും പൃഥ്വിയുടേതായി ഒരുങ്ങുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം വൈശാഖ്- പൃഥ്വി കൂട്ടുക്കെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഓണത്തിനാണ് ഖലീഫ തിയേറ്ററുകളിൽ എത്തുന്നത്. 

Scroll to load tweet…

അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങീ മികച്ച താരനിരയാണ് ഐ നോബഡി എന്ന ചിത്രത്തിന്റെ ഭാഗമാവുന്നത്. ഇ4 എന്റർടൈൻമെന്‍റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുള്‍ തന്നെയാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. സോഷ്യോ- പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.