തൃക്കാക്കര എൻഡിഎ സ്ഥാനാർത്ഥിയായ അഖിൽ മാരാർ തോൽക്കുമെന്നും പ്രവീൺ പറയുന്നുണ്ട്.

മെയ് 4 ആകാൻ കാത്തിരിക്കുകയാണ് രാജ്യത്തെ ജനങ്ങളും മുന്നണികളും. ആരാകും അടുത്ത അഞ്ച് വർഷം ഭരിക്കാൻ പോകുന്നതെന്നറിയാനുള്ള കാത്തിരിപ്പാണ് അത്. മുന്നണികളെല്ലാവരും ഏറെ പ്രതീക്ഷയിലുമാണ്. തതവസരത്തിൽ തങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങൾ പങ്കുവച്ച് സെലിബ്രിറ്റികളും രം​ഗത്ത് എത്തുന്നുണ്ട്. അത്തരത്തിൽ നടനും ബി​ഗ് ബോസ് മലയാളം സീസൺ 7ലെ മത്സരാർത്ഥിയുമായിരുന്ന പ്രവീൺ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരാത്തതിന്റെ കാരണമാണ് പ്രവീൺ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ഞാന്‍ പറയേണ്ടതില്ലല്ലോ. നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാവും. ഒരു മൈക്ക് കൊണ്ട് വച്ചാല്‍ എല്ലാവരും കൂടും. അവര്‍ക്ക് എല്ലാവര്‍ക്കും മൈക്ക് വേണം. എല്ലാവര്‍ക്കും കസേര വേണം. അത് നടക്കുന്ന കാര്യമല്ല. പക്ഷേ അക്കാര്യത്തില്‍ എല്‍ഡിഎഫുകാര്‍ പക്കയാണ്. കാരണം നേതാവിനെ നേതാവെന്നും അണികള്‍ അണികളാണെന്നും ഉള്ളൊരു ചിന്തയുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസ് പരാജയപ്പെടാനുള്ള കാരണങ്ങള്‍', എന്നായിരുന്നു പ്രവീൺ പറഞ്ഞത്. അക്ബറിന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത ശേഷം ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രവീൺ.

തൃക്കാക്കര എൻഡിഎ സ്ഥാനാർത്ഥിയായ അഖിൽ മാരാർ തോൽക്കുമെന്നും പ്രവീൺ പറയുന്നുണ്ട്. 'അഖിൽ മാരാർ തോൽക്കും. എട്ട് നിലയിൽ തന്നെ പൊട്ടും. അതാണ് എന്റെ ഏറ്റവും വലിയ പ്രതീക്ഷ. പുള്ളിയോട് എനിക്ക് വൈരാ​ഗ്യം ഒന്നുമില്ല. വായിൽ വരുന്നതെല്ലാം വിളിച്ച് പറയുകയാണ്. കഴിഞ്ഞ ദിവസം ​ഗർഭിണികളുടെ കാര്യം പറഞ്ഞില്ലേ. ഇതുപോലൊരു പൊട്ടനെ ഞാൻ വേറെ കണ്ടിട്ടില്ല. സത്യം പറയാമല്ലോ. എട്ട് നിലയിൽ പൊട്ടും. അഖിൽ മാരാർ പിആർ വർക്ക് ചെയ്യുകയാണ്. പൊട്ടനാണ് അഖിൽ. വിവരമില്ലാത്ത മനുഷ്യൻ. ശ്രദ്ധപിടിച്ചു പറ്റാനായി ഓരോന്ന് വിളിച്ച് പറയുന്നു. എനിക്ക് ഒന്നെ പറയാനുള്ളൂ.. അഖിലിനെക്കാളും എത്രയോ ബെറ്ററാണ് അലിൻ ജോസ് പെരേര', എന്നായിരുന്നു പ്രവീണിന്റെ വാക്കുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming