മമ്മൂട്ടി ആരാധകരായ കഥാപാത്രങ്ങളെത്തുന്ന 'ഇക്കയുടെ ശകട'ത്തിന്റെ ടീസര്‍ വിവാദത്തില്‍. വിവാദത്തെ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പിൻവലിക്കുകയും ചെയ്‍തു. മോഹൻലാലിനെ പരിഹസിക്കുന്ന രംഗം ടീസറിലുണ്ടെന്നായിരുന്നു വിമര്‍ശനം. ഇതേതുടര്‍ന്ന് ടീസര്‍ നീക്കം ചെയ്‍ത അണിയറപ്രവര്‍ത്തകര്‍ ഫുള്‍ ലെംഗ്‍ത് വീഡിയോയുമായി രംഗത്തെത്തി. ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്ന്  'ഇക്കയുടെ ശകട'ത്തിന്റെ സംവിധായകൻ പ്രിൻസ് അവറാച്ചൻ പറയുന്നു.

പ്രിൻസ് അവറാച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളെ
ഇക്കയുടെ ശകടത്തിന്റ്റ് പുതിയ ടീസർ പലർക്കും വിഷമം ആയി പറയുക ഉണ്ടായി ഒരിക്കലും വ്യക്തി പരമായി ആരെയും ആക്ഷേപിച്ചിട്ടില്ല
അതു നിങ്ങൾക്ക് സിനിമ കാണുമ്പോൾ മനസിലാകും ...
ഇക്കയുടെ ശകടത്തിൽ ഒരു വ്യക്തിയെ പോലും ആക്ഷേപിച്ചട്ടില്ല
ഇതൊരു കൊച്ചു സിനിമയാണ് കോമഡിയും
ത്രില്ലർമൂഡും
നിലനിർത്തുന്ന ഒരു സിനിമ ആയിരിക്കും...
അതേ നിങ്ങൾ ആരാധിക്കുന്ന ഇക്കയെ കുറിച്ചുള്ള സിനിമയാ തന്നെ ആയിരിക്കും ഇക്കയുടെ ശകടം...
നിങ്ങളുടെ ഇഷ്ട്ട പ്രകാരം ആണ് റിലീസ് തിയതി മാറ്റി കൊണ്ടിരുന്നത് മാറ്റി മാറ്റി അവസാനം ജൂണ് 14ന് എത്തുകയാണ്
അന്ന് തന്നെ നമ്മുടെ മമ്മൂക്കയുടെ ഉണ്ടയും റിലീസ് ആണ് ഉണ്ട കണ്ടു കഴിഞ്ഞു നമ്മുടെ ശകടത്തിനും കേറണേ
ഇതുവരെ തന്ന എല്ല സപ്പോർട്ടും ഇനിയും ഉണ്ടാകുമെന്നു പ്രീതിഷിക്കുന്നു
എന്ന്‌
സ്നേഹത്തോടെ
പ്രിൻസ് അവറാച്ചൻ

വിവാദങ്ങള്‍ മതിയാക്കണമെന്ന് അഭ്യര്‍ഥിച്ച് ഫുള്‍ലെംഗ്‍ത് വീഡിയോയുമായി പിന്നീട് അണിയറപ്രവര്‍ത്തകര്‍ രംഗത്ത് എത്തി.

അണിയറപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പോസ്റ്റ്

വിവാദങ്ങൾ ഇവിടെ മതിയാക്കാം . വിവാദമായ സീനിന്റെ പൂർണ്ണ രൂപം താഴെ ഉടനെ അപ് ലോഡ് ചെയ്യുന്നതാണ്. ഒരു നടനെയും ആക്ഷേപിക്കാൻ ഞങ്ങൾ മുതിർന്നിട്ടില്ല. സ്പൂഫ് ജോണർ ഉള്ളതുകൊണ്ട് ചില സിനിമകളെ വിമർശിച്ചിട്ടുണ്ട്. ഇത് വിവാദമാക്കാൻ ചിലർ ശ്രമിക്കുന്നു. കാരണം ഇതിൽ പ്രതിപാതിക്കുന്നത് അവരെ പറ്റിയാണ്. ഇന്നല്ലെ ഞങ്ങൾ കേട്ട തെറി വിളികൾക്ക് ഞങ്ങൾക്ക് പരാതിയില്ല.

കാരണം

സത്യവും വെളിച്ചവും ഒരുപോലെയാണ്. മറച്ചു പിടിക്കാം.. വളച്ചൊടിക്കാം.. പക്ഷെ ഒരുനാൾ ഒരിടത് അത് പുറത്ത് വരും.

തെറ്റിധാരണകൾ നമ്മുക്ക് മാറ്റാം.'

അപ്പാനി ശരത്തും ഡിജെ തൊമ്മിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കോമഡി ഫാന്റസി ത്രില്ലര്‍ ഴോണറിലുള്ള സിനിമയാണെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള സിനിമയാണെന്നുമാണ് സംവിധായകന്റെ പക്ഷം.