പൃഥ്വിരാജും കരീന കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന 'ദായ്‌റ' സംവിധാനം ചെയ്യുന്നത് മേഘ്ന ഗുൽസാറാണ്. സമൂഹത്തിൽ ചർച്ചയായ ഒരു കുറ്റകൃത്യം പ്രമേയമാക്കുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ, പൃഥ്വിരാജ് പോലീസ് വേഷത്തിലാണ് എത്തുന്നത്.
ഐഎംഡിബിയുടെ റിപ്പോർട്ട് പ്രകാരം ഇനി റിലീസാവാനിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും കാത്തിരുന്ന ചിത്രമാണ് പൃഥ്വിരാജിനെയും കരീന കപൂറിനേയും പ്രധാന കഥാപാത്രങ്ങളാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന 'ദായ്‌റ'. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് ദായ്‌റ. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മേഘ്‌ന ഗുൽസാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 18 നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. അതേസമയം ചിത്രത്തിന്റെ ട്രെയ്‌ലർ ഓഗസ്റ്റ് 31ന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് ദായ്‌റ. സമൂഹത്തിൽ വലിയ ചർച്ചകൾക്ക് കാരണമാകുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ദായ്‌റയുടെ പ്രമേയം. ഏറെ നാളുകൾക്ക് ശേഷമാണ് പ്രിഥ്വിരാജിന്റെ ഒരു പൊലീസ് വേഷം വരുന്നത്. മേഘ്നയോടൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് തിരക്കഥ എഴുതുന്നത്.
ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യണം എന്ന് ഉറപ്പിച്ചതായി പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂർണമായും ആകർഷിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. മേഘ്‌ന ഗുൽസാറിന്റെ കാഴ്ചപ്പാടിലും, ജംഗ്ലീ പിക്‌ചേഴ്‌സിന്റെ ബാനറിലും, കരീന കപൂർ പോലുള്ള ഒരു നടിയോടൊപ്പം പ്രവർത്തിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമായിരിക്കുമെന്നും അദേഹം ചിത്രം ലോഞ്ച് ചെയ്ത വേളയിൽ പറഞ്ഞിരുന്നു. പിആർഒ സതീഷ് എരിയാളത്ത് ആണ്.



