കമല്‍ഹാസൻ വീണ്ടും ഇന്ത്യൻ 2 സിനിമയുമായി എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല

ചെന്നൈ: ചെന്നൈ: കമല്‍ഹാസൻ ഐക്കോണിക് കഥാപാത്രം സേനാപതിയായി വീണ്ടും എത്തുന്ന ചിത്രമാണ് ഇന്ത്യൻ 2. സംവിധാനം നിര്‍വഹിക്കുന്നത് എസ് ഷങ്കറാണ്. കമല്‍ഹാസൻ വീണ്ടും ഇന്ത്യൻ 2 സിനിമയുമായി എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ചിത്രം ജൂലൈയില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 12 ആയിരുന്നു റിലീസ് ഡേറ്റായി അനൗദ്യോഗികമായി അറിയിച്ചത്. 

എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസമായി ആഗസ്റ്റിലേക്ക് ചിത്രം മാറ്റുന്നുവെന്ന് വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ അത് തീര്‍ത്തും തള്ളുന്ന രീതിയിലാണ് പുതിയ പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിന്‍റെ ജിസിസി റിലീസ് സംബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ ചിത്രം ജൂലൈ 12ന് എത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. 

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗമാണ് പുതിയ ചിത്രം. ഷങ്കറിന്റെ 'ഇന്ത്യൻ' എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. 'ഇന്ത്യനിലൂടെ' തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.

ഛായാഗ്രാഹണം രവി വര്‍മ്മയും ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്. ഇപ്പോള്‍ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും നേരത്തെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. താത്ത വരാര്‍ അടക്കം ഗാനങ്ങള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു. 

Scroll to load tweet…

ഇന്ത്യൻ 2 ആകെ ഇരുന്നൂറ് കോടി രൂപ ബജറ്റിലെത്തുമ്പോള്‍ കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയാകുക. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പം ചിത്രത്തില്‍ ഉണ്ട്.

ജിപിയുടെ പിറന്നാൾ ദിനത്തിൽ വൈകാരികമായ ആശംസയുമായി ഗോപിക

ചന്ദു ചാമ്പ്യൻ ബോക്‌സ് ഓഫീസിലും ചാമ്പ്യനോ; ആദ്യ മൂന്ന് ദിന കളക്ഷന്‍ പറയുന്നത്