മലയാളത്തില്‍ ഒരുകാലത്ത് ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തി കയ്യടി നേടിയ താരമാണ് ഇന്ദ്രജ. എഫ്‍ഐആര്‍, ഉസ്‍താദ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഇന്ദ്രജ പ്രേക്ഷകരുടെ പ്രിയം നേടിയിരുന്നു. സമീപകാലത്ത് തെലുങ്ക് സിനിമകളിലാണ് ഇന്ദ്രജ അഭിനയിച്ചത്. എന്നാല്‍ വീണ്ടും ഒരു മലയാള ചിത്രത്തില്‍ ഇന്ദ്രജ അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. 12 സി എന്ന ചിത്രത്തിലാണ് ഇന്ദ്രജ അഭിനയിക്കുന്നത്.

ഉണ്ണികൃഷ്‍ണൻ ആണ് 12 സി സംവിധാനം ചെയ്യുന്നത്. അനില്‍ നെടുമങ്ങാട്, അക്ഷത് സിംഗ്, അശ്വിൻ, മധുപാല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.