“ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള പതിനാറ് വർഷങ്ങൾ. സുന്ദരിയായ മകളേ, ജന്മദിനാശംസകൾ,” എന്നാണ് പൂർണിമ കുറിക്കുന്നത്.
മലയാളികളുടെ ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. ഇരുവരും തങ്ങളുടെ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മകൾ പ്രാർത്ഥനയുടെ പിറന്നാളാണ് ഇന്ന്. മകളുടെ ജന്മദിനത്തിൽ ഇന്ദ്രജിത്ത് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അച്ചയും അമ്മയും എല്ലായ്പ്പോഴും മകളെ കുറിച്ചോർത്ത് അഭിമാനിക്കുമെന്ന് ഇന്ദ്രജിത്ത് കുറിക്കുന്നു.
"ഒരു ചെറിയ പെൺകുട്ടിയിൽ നിന്ന് ഇന്നത്തെ ദയാലുവായ, സെൻസിറ്റീവായ സുന്ദരിയായ വ്യക്തിയിലേക്ക് നീ വളരുന്നത് ഒരു അത്ഭുതകരമായ യാത്രയാണ്. ഞാൻ നിന്നിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു പാത്തൂ, അതിന് ഞാൻ നന്ദി പറയുന്നു! നിനക്ക് വളരെയധികം സ്നേഹമുള്ള ഒരു സ്വർണ്ണ ഹൃദയം ഉണ്ട്, അതാണ് പ്രധാനം. അച്ചയും അമ്മയും എല്ലായ്പ്പോഴും നിന്നെക്കുറിച്ച് അഭിമാനിക്കും! സംഗീതവും നിഷ്‌കളങ്കതയും സജീവമായി നിലനിർത്തുക! ഞാൻ നിന്നെ ഇഷ്ട്ടപ്പെടുന്നു. ഹാപ്പി 16 .."ഇന്ദ്രജിത്ത് കുറിക്കുന്നു.
പൂർണിമയും മകൾക്ക് ആശംസകർ നേർന്നു. “ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള പതിനാറ് വർഷങ്ങൾ. സുന്ദരിയായ മകളേ, ജന്മദിനാശംസകൾ,” എന്നാണ് പൂർണിമ കുറിക്കുന്നത്.
