Asianet News MalayalamAsianet News Malayalam

ഇന്ദ്രജിത്ത് ബോളിവുഡിലേക്ക്; അരങ്ങേറ്റം അനുരാഗ് കശ്യപ് ചിത്രത്തിലൂടെ

അനുരാഗിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലെ സന്തോഷം പങ്കുവച്ച് ഇന്ദ്രജിത്ത്

indrajith sukumaran to make his bollywood debut in an anurag kashyap movie
Author
First Published Sep 4, 2024, 2:50 PM IST | Last Updated Sep 4, 2024, 2:50 PM IST

ബോളിവുഡ് അരങ്ങേറ്റത്തിന് മലയാളി താരം ഇന്ദ്രജിത്ത് സുകുമാരന്‍. പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് ഹിന്ദി സിനിമയിലേക്ക് എത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അനുരാഗിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഇന്ദ്രജിത്ത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. 

അനുരാഗിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലെ സന്തോഷവും ഇന്ദ്രജിത്ത് തന്റെ പോസ്റ്റിലൂടെ രേഖപ്പെടുത്തി. 'എൻ്റെ ആദ്യ ഹിന്ദി ഫീച്ചർ ഫിലിമിന്റെ ഷൂട്ട് കഴിഞ്ഞു. അനുരാഗ് കശ്യപിനെപ്പോലെ പ്രഗത്ഭനായ സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഈ ചിത്രം ഇനി നിങ്ങളിലേക്ക് എത്തുന്നതിന്റെ ആകാംക്ഷയിലാണ്', ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

ഇന്ദ്രജിത്തിന്റെ കമന്റിന് അനുരാ​ഗ് കശ്യപിന്റെ മറുപടിയും എത്തി. 'നിങ്ങളോടൊപ്പം പ്രവർത്തിച്ചത് തികച്ചും സന്തോഷകരമായിരുന്നു. ഈ സിനിമയിൽ പ്രവർത്തിച്ചതിന് നന്ദി, ഇത് ഒരു തുടക്കം മാത്രമാണ്. ഹിന്ദി സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളെക്കാളും നന്നായി നിങ്ങൾ ഹിന്ദി സംസാരിക്കും. ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. എന്നും നിങ്ങൾ എൻ്റെ ഇളയ സഹോദരനായിരിക്കും', അനുരാഗ് കുറിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും താരം അറിയിച്ചു. വാർത്താ പ്രചാരണം പി ശിവപ്രസാദ്.

ALSO READ : 'ഡിക്യു' സോംഗുമായി 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios