മികച്ച കഥാപാത്രങ്ങളെ തേടിപ്പോകുന്ന നടനാണ് ഇന്ദ്രൻസ്. ആവര്‍ത്തിച്ചിരുന്ന കൊമഡി വേഷങ്ങളില്‍ നിന്ന് കുതറി മാറി അഭിനയസാധ്യതകളുള്ള കഥാപാത്രങ്ങളിലേക്ക് ഇന്ദ്രൻസ് ചേക്കേറിയിട്ട് കുറച്ചുനാളായി. ഒന്നിനൊന്നു വേറിട്ട കഥാപാത്രങ്ങളാണ് ഇന്ദ്രൻസ് ഇപോള്‍ ചെയ്യുന്നത്.  വേലുക്കാക്കയാണ് ഇന്ദ്രൻസ് ചെയ്യുന്ന പുതിയ സിനിമ. ഇന്ദ്രൻസ് തന്നെ കേന്ദ്ര കഥാപാത്രമായി എത്തുന്നു. വേറിട്ട ഭാവങ്ങളുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവന്നു.

നവാഗതനായ അശോക് ആര്‍ കലീത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശോക് തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നതും. സത്യൻ എം എ ആണ് തിരക്കഥ എഴുതുന്നത്. വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കള്‍ക്ക് നേരെയുള്ള ചോദ്യങ്ങളാണ് ചിത്രം പറയുന്നത് എന്ന് അശോക് ആര്‍ കലീത്ത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. ടൈറ്റില്‍ കഥാപാത്രമായ വേലുകാക്കയെയാണ് ഇന്ദ്രൻസ് ചെയ്യുന്നത്. തമാശ എന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിന്റെ അമ്മയായി എത്തിയ ഉമയാണ് വേലുകാക്കയില്‍ ഇന്ദ്രൻസിന്റെ ഭാര്യായി അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജി ജേക്കബ് ആണ് ആണ്.

മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക്  റിനില്‍ ഗൗതം,യുനുസ്യോ സംഗീതം പകരുന്നു. ഐജു എം എ ആണ് എഡിറ്റർ. പാലക്കാട് ഇന്ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.