ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ 22 ന് തിരുവനന്തപുരത്ത് നടക്കും.

ന്ദ്രന്‍സ്, സായികുമാര്‍, മാമുക്കോയ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘കളിഗമിനാര്‍‘(Kaligaminar) എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാജഹാന്‍ മുഹമ്മദ് ആണ്. ടൈറ്റില്‍പോലെതന്നെ ദുരൂഹതകളും കൗതുകങ്ങളും നിറഞ്ഞതാണ് സിനിമ.ഡോ. റോണി രാജ്, നവാസ് പള്ളിക്കുന്ന്, അസീസ് നെടുമങ്ങാട്, ശ്രീലക്ഷ്മി, ആതിര, കൃഷ്‌ണേന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ 22 ന് തിരുവനന്തപുരത്ത് നടക്കും. ഇതിന് മുന്നോടിയായി എറണാകുളത്ത് ചിത്രത്തിന്റെ പൂജ കഴിഞ്ഞിരുന്നു. ഷഫീര്‍ സെയ്ദും ഫിറോസ് ബാബുവും ചേര്‍ന്നാണ് കളിഗമിനാറിന് തിരക്കഥ എഴുതുന്നത്. റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് മെജോ ജോസഫാണ്. ഗുരുപ്രസാദ് ഛായാഗ്രഹണവും നവീന്‍ പി. വിജയ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മിറാക്കിള്‍ ആന്റ് മാജിക് മൂവി ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം, ഉടൽ എന്ന ചിത്രമാണ് ഇന്ദ്രൻസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നവാഗതനായ രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ഉടല്‍. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കിലും ചില ത്രില്ലിംഗ് നിമിഷങ്ങള്‍ കോർത്തിണക്കിയതായിരുന്നു ചിത്രം. 

Gold Movie : പൃഥ്വിരാജിന്റ നായികയായി നയൻതാര; കൗതുകമുണർ‌ത്തി ​'ഗോൾഡ്' ഫസ്റ്റ് ലുക്ക്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.