കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ എന്നും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ഇന്ദ്രന്‍സ്. ഷാന്‍ഹായില്‍ പോലും എത്തിയ മലയാളത്തിന്‍റെ അഭിനയ പ്രതിഭയുടെ ലാളിത്യം ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഈ കലര്‍പ്പില്ലാത്ത ലാളിത്വത്തിന്‍റെ ഒരു ചിത്രം കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നിന്നാണ് ദൃശ്യം. ഇവിടെ മുഹബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്ക് എത്തിയതായിരുന്നു ഇന്ദ്രന്‍സ്. സ്റ്റേജില്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു ഇന്ദ്രന്‍സ്. ഒടുവില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് കണ്ടില്ലെങ്കിലൊ എന്ന് കരുതി സ്റ്റേജില്‍ മുട്ടുകാലില്‍ ഇരിക്കുന്ന ഇന്ദ്രന്‍സിന്‍റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ചിത്രം- അബി, ഫേസ്ബുക്ക്