Asianet News MalayalamAsianet News Malayalam

Kanakarajyam : ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന 'കനകരാജ്യം', ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന 'കനകരാജ്യം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു (Kanakarajyam).
 

Indrans starrer film Kanakarajyam first look poster out
Author
Kochi, First Published Apr 22, 2022, 7:03 PM IST

ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമായ 'കനകരാജ്യ'ത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജനപ്രിയതാരങ്ങളായ നിവിൻ പോളി, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്. ഇന്ദ്രൻസ്, ജോളി, ആതിര പട്ടേൽ ഇവർ മൂവരും, വളർത്തു നായയും കൂടിയുള്ള ഒരു കുടുംബ ഫോട്ടോയുടെ മാതൃകയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്‍തിരിക്കുന്നത് (Kanakarajyam).

ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ. അജിത് വിനായക ഫിലിംസിന്റെ  ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. പതിവ് വാണിജ്യ ചേരുവകൾ പൂർണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്‍ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം - പ്രദീപ് എം.വി, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‍ണൻ, കോസ്റ്റ്യൂം ഡിസൈൻ - പ്രദീപ് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ - അനിൽ കല്ലാർ, അസോസിയേറ്റ് ഡയറക്ടർ: ജിതിൻ രാജഗോപാൽ, അഖിൽ കഴക്കൂട്ടം, ജോ ജോർജ്, സൗണ്ട് ഡിസൈൻ: സച്ചിൻ സി, ശബ്‍ദ മിശ്രണം: എം.ആർ രാജാകൃഷ്‍ണൻ, പിആർഒ.- പി ശിവപ്രസാദ്, സ്റ്റിൽസ് - അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Read More : പ്രകടനത്തില്‍ വിസ്‍മയിപ്പിച്ച് കീര്‍ത്തി സുരേഷ്, 'സാനികായിദം' ട്രെയിലര്‍

കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രമാണ് 'സാനി കായിദം'. കീര്‍ത്തി സുരേഷിന്റെ ഒരു വേറിട്ട കഥാപാത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതുമാണ് 'സാനി കായിധം'. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ഇപ്പോഴിതാ കീര്‍ത്തി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നു.

ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുക. മെയ് ആറിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 'പൊന്നി' എന്ന കഥാപാത്രമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു.   തന്റെ കുടുംബത്തെ ഇല്ലാതാക്കിയവര്‍ക്ക് എതിരെ 'പൊന്നി' നടത്തുന്ന പോരാട്ടമാണ് ചിത്രത്തില്‍ പറയുന്നത്.

സംവിധായകൻ സെല്‍വരാഘവന് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്. സെല്‍വരാഘവന്റെ സഹോദരിയായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. സാനി കായിധം' ചിത്രത്തില്‍ സഹോദരനിലൂടെ പ്രതികാരം ചെയ്യുകയാണ് കീര്‍ത്തി സുരേഷിന്റെ കഥാപാത്രം. സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

കീര്‍ത്തി സുരേഷ് ചിത്രം 1980കളിലെ ഒരു ആക്ഷന്‍-ഡ്രാമയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. വ്യത്യസ്‍തമായ മേക്കോവറില്‍ ആണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷും സെല്‍വരാഘവനും അഭിനയിക്കുന്നത്. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അരുണ്‍ മാത്തേശ്വരന്റെ സംവിധാനത്തിലാണ് ചിത്രം.

Follow Us:
Download App:
  • android
  • ios