ഇന്ദ്രൻസ് നിര്‍ണായകമായ കഥാപാത്രമായി എത്തിയ ചിത്രം ഒടിടിയില്‍.

ഇന്ദ്രന്‍സ് വേറിട്ട വേഷപ്പകര്‍ച്ചയില്‍ എത്തിയ ചിത്രമാണ് സ്റ്റേഷൻ 5. പ്രശാന്ത് കാനത്തൂരാണ് സംവിധാനം. തിയറ്റര്‍ റിലീസായി ഏറെ നാളുകള്‍ക്ക് ശേഷം ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്. മനോരമമാക്സിലൂടെയാണ് സ്റ്റേഷൻ 5 ഒടിടിയില്‍ എത്തിയിരിക്കുന്നത്.

ചേവമ്പായി എന്ന കരുത്തുറ്റ കഥാപാത്രമാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്‍തിരിക്കുന്ന ' സ്‌റ്റേഷന്‍ 5 'ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. പ്രിയംവദ കൃഷ്‍ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂർ,രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്‍ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്‍ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിങ്ങനെ അഭിനേതാക്കളുടെ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. തിയറ്ററില്‍ വലിയ ശ്രദ്ധ നേടാനാകാതിരുന്ന ചിത്രം ഒടിടിയില്‍ മികച്ച പ്രതികരണം നേടും എന്നാണ് സ്റ്റേഷൻ 5ന്റെ നിര്‍മാതാക്കളുടെ പ്രതീക്ഷ.

മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി എ മായ ആണ് ഇന്ദ്രൻസ് നിര്‍ണായക കഥാപാത്രമായ 'സ്റ്റേഷൻ 5' നിര്‍മിച്ചിരിക്കുന്നത്.

റഫീഖ് അഹമ്മദ്, ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും സംവിധായകന്‍ പ്രശാന്ത് കാനത്തൂരാണ്. കെ എസ് ചിത്ര, നഞ്ചമ്മ, വിനോദ് കോവൂര്‍, കീര്‍ത്തന ശബരീഷ്, ശ്രീഹരി എന്നിവരാണ് പാടിയത്. രചനയും ഛായാഗ്രഹണവും പ്രതാപ് നായരും , ഷലീഷ് ലാല്‍ ചിത്രസംയോജനവും നിർവഹിക്കുന്നു. വാർത്താ വിതരണം സി കെ അജയ് കുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക