വീഡിയോയിലൂടെയാണ് ജാസ്‍മിൻ ജാഫറിന്റെ പ്രതികരണം.

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നിരവധി ആളുകളുണ്ട്. അക്കൂട്ടത്തിലൊരാളാണ് ജാസ്‍മിൻ ജാഫർ. ആദ്യം നെഗറ്റീവ് ഇമേജ് ആയിരുന്നെങ്കിലും പിന്നീട് പ്രേക്ഷകപ്രീതി നേടിയെടുക്കാൻ ജാസ്മിന് സാധിച്ചിരുന്നു. സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള സൗഹൃദവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് അവസാനിച്ചതിനു ശേഷവും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ജാസ്മിൻ. എന്നാലടുത്തിടെയായി താരം തന്റെ വിശേഷങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല. ഇതിനെല്ലാമുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. ഒന്നു മൂക്കിൽ തൊടാൻ പോലും തനിക്കിപ്പോൾ പേടിയാണെന്നും താൻ എന്തു ചെയ്താലും അതു വെച്ച് വിമർശനങ്ങൾ ഉണ്ടാകാറുണ്ടെന്നും അത്തരം വിമർശനങ്ങൾ തന്നെ ബാധിക്കാറുണ്ടെന്നും ജാസ്മിൻ പറയുന്നു.

''സത്യം പറഞ്ഞാൽ മൂക്കിൽ കൈ വെക്കാൻ വരെ എനിക്കിപ്പോൾ പേടിയാണ്. . ഈ വീഡിയോ പോലും എത്ര ടേക്ക് എടുത്തു എന്ന് എനിക്കറിയില്ല. ഞാൻ ചെയ്യുന്ന ഓരോ ആക്ഷനുകളെയും ഭയങ്കരമായി വിമർശിക്കുന്നു. പറഞ്ഞുകഴിഞ്ഞ് നിങ്ങൾ അത് വിട്ടിട്ടുണ്ടാകും. പക്ഷേ, ചില സമയങ്ങളിൽ എന്നെ അത് ഭയങ്കരമായി ബാധിക്കാറുണ്ട്. ഒന്ന് ശ്വാസം വിടാനും സമാധാനമായിരിക്കാനും ഞാനും ആഗ്രഹിക്കുന്നു. YouTube video player

കുറച്ച് നാളായി ഞാൻ യൂട്യൂബിലോ ഇൻസ്റ്റഗ്രാമിലോ അത്ര ആക്ടീവ് അല്ല. എന്തെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങൾ ചിലപ്പോൾ എനിക്ക് കാണും. ഇത് കേട്ട് നാളെ ചിലർ ജാസ്മിന് വട്ടായി എന്നു വരെ പറഞ്ഞ് വന്നേക്കാം. ഒരു വാക്ക് ഉപയോഗിക്കാൻ വരെ എനിക്ക് പേടിയാണ്. ഒരു ആക്ഷൻ കാണിക്കാൻ പേടിയാണ്. എന്നെ കീറി മുറിക്കാൻ നിന്ന് കൊടുക്കാൻ വയ്യാത്തത് കൊണ്ട് മീഡിയയുടെ മുന്നിൽ അധികം പോയി നിന്ന് കൊടുക്കാറില്ല. ലക്ഷങ്ങൾ തരാം എന്നു പറ‍ഞ്ഞാൽ പോലും ഇന്റർവ്യൂകൾ കൊടുക്കാറേയില്ല. എന്റെ പേഴ്സണൽ കാര്യങ്ങൾ പേഴ്സണലായി കൊണ്ട് നടക്കുന്ന ആളാണ് ഇപ്പോൾ ഞാൻ. എത്ര പെെസയേക്കാളും വലുത് എന്റെ മാനസിക ആരോഗ്യമാണ്'', ജാസ്‍മിൻ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക