സൗഭാഗ്യ വെങ്കിടേഷ് വിമര്‍ശനത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍.
വീട്ടുജോലികൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട തന്റെ വീഡിയോകളെക്കുറിച്ച് വിമർശനം ഉന്നയിച്ച യൂട്യൂബർ ഉണ്ണി വ്ളോഗ്സിനെ വിമർശിച്ച് നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. താനൊറ്റക്കാണ് എല്ലാ പണികളും ചെയ്യുന്നതെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മുൻപ് പറഞ്ഞ പല കാര്യങ്ങളും ഉണ്ണി വെട്ടിമാറ്റിയാണ് വിമർശിക്കുന്നതെന്നും സൗഭാഗ്യ പറയുന്നു.
''യൂട്യൂബിൽ ഉണ്ണീസ് വ്ലോഗ്സ് എന്നൊരാളുണ്ട്. ആ പുള്ളി എന്റെ വീഡിയോ എടുത്ത് വെച്ച് ജോലി ചെയ്ത് കഷ്ടപ്പെടുന്നതിനെ ഞാൻ ട്രെൻഡ് ആക്കാൻ ശ്രമിക്കുന്നെന്ന് പറഞ്ഞു. ജോലി ചെയ്യാം, കണ്ണിന് താഴെ കറുപ്പ് വരുന്നുണ്ടെങ്കിൽ വരട്ടെ എന്നൊക്കെ ഞാൻ വളരെ നിസാരമായി പറഞ്ഞ കാര്യങ്ങളാണ്. വീട്ടുജോലിക്ക് ഒരാളുള്ളത് എപ്പോഴും ആശ്വാസമാണെന്ന് തൊട്ട് മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ പുള്ളി സൗകര്യപൂർവം അത് കട്ട് ചെയ്തു. ഉണ്ണി വ്ലോഗ്സിലൂടെയാണ് എന്നെ ആദ്യമായി കാണുന്നതെങ്കിൽ അവർ വിചാരിക്കുക ഞാനൊരു കുലസ്ത്രീ ആണെന്നാണ്. എനിക്കങ്ങനെയൊരു ഇമേജുണ്ടാക്കി തന്ന പ്രധാന വ്യക്തിയാണ് ഉണ്ണി വ്ലോഗ്സ്. പുള്ളിക്ക് എന്നോട് എന്താണ് ദേഷ്യമെന്ന് അറിയില്ല. ഇപ്പോഴും അയാൾ എനിക്ക് പിന്നാലെയാണ്
ഞാനൊറ്റയ്ക്കല്ല എല്ലാം ചെയ്യുന്നത്. സഹായിക്കാൻ ആശമ്മയുണ്ട്. അവർ മനസിലാക്കിയ വെർഷനാണ് പറയുന്നത്. അതൊന്നും ഞാൻ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിച്ച കാര്യങ്ങൾ അല്ല. ഞാൻ പട്ടിയെയും കാളയെയും വളർത്തിയെന്ന് പറഞ്ഞ് ഒരാൾക്കും ബുദ്ധിമുട്ടില്ലല്ലോ. നിങ്ങൾക്കെന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ. അവരെ ഈ വീഡിയോ കാണാൻ പോലും ഞാൻ നിർബന്ധിക്കുന്നില്ല. വേണമെങ്കിൽ കണ്ടാൽ മതി. ഈ പറഞ്ഞ ആൾക്കാരെ എനിക്ക് മുൻപരിചയം പോലുമില്ല. അവർക്ക് എവിടെ നിന്നാണ് ഇത്രയും വെെരാഗ്യം. എന്റെ സെെഡ് മനസിലാക്കാൻ പോലും ശ്രമിക്കുന്നില്ല. എന്റെ വ്ലോഗിന്റെ റെഗുലർ വ്യൂവർ പോലുമല്ല. എന്നിട്ടാണ് അഭിപ്രായം പറയുന്നത്'', സൗഭാഗ്യ വീഡിയോയിൽ പറഞ്ഞു.
