Asianet News MalayalamAsianet News Malayalam

നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങുമ്പോള്‍ എന്തൊക്കെ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്, ഇന്നസെന്റ് പറയുന്നു

രോഗം വന്നാല്‍ ഒറ്റയ്ക്കായി എന്ന് ഓര്‍ത്ത് പരിഭ്രമിക്കേണ്ടെന്നും ഇന്നസെന്റ്.

Innocent supports Janta Curfew
Author
Kochi, First Published Mar 22, 2020, 1:41 PM IST

കൊവിഡ്19നെ പ്രതിരോധിക്കാനും ബോധവത്‍ക്കരണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവില്‍ അണിചേര്‍ന്നിരിക്കുകയാണ് രാജ്യം. കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളും ജനതാ കര്‍ഫ്യുവില്‍ ഒപ്പമുണ്ട്. ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്‍തപ്പോള്‍ വിമര്‍ശനം ഉണ്ടായിരുന്നു. എന്നാല്‍ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് പ്രമുഖരും സാധാരണക്കാരും രംഗത്ത് എത്തിയിരിക്കുന്നു. ജനതാ കര്‍ഫ്യുവിന്റെ ആവശ്യത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് ഇന്നസെന്റ്.

കര്‍ഫ്യൂ എന്തിനാണ് എന്നാണ് പ്രഖ്യാപിച്ച ഘട്ടത്തില്‍ എനിക്ക് ആദ്യം തോന്നിയത്. പിന്നീട് ആലോചിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലായത്. ഇത് ഒരു ദിവസം മാത്രമല്ല വേണ്ടത്. ഒരാഴ്‍ചയോ രണ്ടാഴ്‍ചയോ തുടര്‍ന്നുപോയാല്‍ കൊറോണ നാട്ടില്‍ നിന്ന് പമ്പ കടക്കും. നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് മൂലം എന്തൊക്കെ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. എത്രയൊ പേരെയാണ് ശിക്ഷിക്കുന്നത്. ഒരിക്കലും ചെയ്യാന്‍ പാടില്ല.
ലോകം മുഴുവനും കൊടുങ്കാറ്റായിരിക്കുകയാണ്. എനിക്ക് ഒരു പ്രശ്‌നവുമില്ല എന്ന് ചിന്തിക്കുകയല്ല വേണ്ടത്. പേടി വേണം. മരണം തൊട്ടടുത്ത് വന്നുനില്‍ക്കുകയാണ്. എല്ലാവരും നേരിടണം. രോഗം വന്നാല്‍ ഒറ്റയ്ക്കായി എന്ന് ഓര്‍ത്ത് പരിഭ്രമിക്കേണ്ട. നാടിന്റെ നന്മയ്ക്ക് വേണ്ടി അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. സര്‍ക്കാരുകള്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ടുപോകണമെന്നും ഇന്നസെന്റ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios